കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ഡി ഡി യു ജി കെ വൈ ഡിപ്പാർട്ട്മെന്റും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച യുവജനങ്ങൾക്കായുള്ള ജോബ് ഓറിയന്റേഷൻ പ്രോഗ്രാം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. മേപ്പാടി മുണ്ടക്കൈ- ചൂരൽമല പ്രദേശത്തുള്ള യുവജനങ്ങൾക്കായാണ് രണ്ടുദിവസത്തെ ഒറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. യുവതലമുറയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും മികച്ച കരിയർ കണ്ടെത്താനും ആവശ്യമായ കരിയർ ക്ലാരിറ്റി ആൻഡ് സെൽഫ് റിക്കവറി, നാവിഗേറ്റിംഗ് ദ മോഡേൺ വർക്ക് പ്ലെയ്സ്, ഡിജിറ്റൽ പ്രെസെൻസ് ആൻഡ് ജോബ് സെർച്ചിങ് സ്ട്രാറ്റജി തുടങ്ങിയ മൊഡ്യൂളുകൾ ഉൾപ്പെടുത്തി രണ്ടു ദിവസത്തെ ക്ലാസിന് ലൈഫ് സ്കിൽ ട്രൈനർമാരായ ജിജോയ് ജോസഫ്, അബ്ദുൽ സമദ് എന്നിവർ നേതൃത്വം നൽകി. മേപ്പാടി പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. കൽപറ്റ ഹോളിഡേയ്സിൽവെച്ച് സംഘടിപ്പിച്ച പരിപാടിയിൽ എ ഡി എം സി അമീൻ കെ കെ, ജില്ലാ പ്രോഗ്രാം മാനേജർ ജെൻസൺ എം ജോയ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോർഡിനേറ്റർമാരായ അനുശ്രീ വി കെ, പ്രീത കെ പി, സിൽജ വി സി, സിഫാനത്ത് സി, മൈക്രോ പ്ലാൻ മെന്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
കൽപ്പറ്റ: സംസ്ഥാന ഹോർട്ടികോർപ്പിന്റെ സഹായത്തോടെ വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ വെച്ച് കർഷകർക്ക് വേണ്ടി തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം സഘടിപ്പിക്കുന്നു....
തൃശ്ശൂർ: ഷെൽ ഇന്ത്യയും സ്മൈലി ഫൗണ്ടേഷനും സംയുക്തമായി ചേർന്ന് കേരള സർക്കാരിന്റെ സഹകരണത്തോടു കൂടി തൃശ്ശൂരിൽ എൻ.എക്സ് കോർണർ കാർണിവൽ സംഘടിപ്പിച്ചു . ഗ്രാമീണ സ്കൂൾ വിദ്യാർത്ഥികൾക്ക്...
. കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതർക്ക് പുനരധിവാസ പദ്ധതിക്കായി 750 കോടി രൂപമാത്രം വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ കോടതി വളപ്പിൽ പ്രതിഷേധിച്ചു നേതാവ് സോമൻ എതിരെയുള്ള...
മാനന്തവാടി: പാൽവെളിച്ചത്ത് കാട്ടാന ആക്രമണത്തിൽ പനിച്ചിയിൽ അജീഷ് കൊല്ലപ്പെട്ടിട്ട് ഫെബ്രുവരി 10 ന് ഒരു വർഷം തികയുമ്പോൾ വന വകുപ്പിന്റെ ഭാഗത്തിനിന്ന് അവഗണനകൾ മാത്രം.. മരണപ്പെട്ട അജീഷിന്റെ...
കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ 'ചുവട് നേതൃത്വ പരിശീല ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സംഘടനാ പ്രവർത്തനത്തിൽ നേതൃത്വപരമായി പ്രവർത്തകരെ സജ്ജരാക്കുക എന്ന...