കെ എച്ച് എൻ എ – നോർത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളിലായ് സേവനം ചെയ്യതു വരുന്ന മലയാളികളുടെ അസോസിയേഷനായ കെ എൻ എച്ച് എ യുടെ രജത ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ വിവിധ പദ്ധതികളുടെ ഭാഗമായാണ് ഗ്രാമീണ മേഖലയിലെ മികവുറ്റ വിദ്യാലയം എന്ന പരിഗണനയിലാണ് പ്രസ്തുത അംഗീകാരം ലഭിച്ചത്. രജത ജൂബിലിയുടെ ഭാഗമായി ഡോ.എം ലീലാവതിയ്ക്ക് ആർഷ ദർശന പുരസ്ക്കാരവും, പ്രതിഭാ പുരസ്ക്കാരo ചലചിത്ര താരം ശ്രീനിവാസനും നൽകപ്പെട്ടു. ചടങ്ങിൽ സമൂഹത്തിലെ നിലാരബരായവർക്കുളള ധനസാഹായവും വിതരണം ചെയ്യതു. കൊച്ചി അഡ്ലക്സ് ഇന്റർനാഷനൽ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ കെ എച്ച് എൻ എ -പ്രസിഡന്റ് ഡോ. നിഷ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു ചെറിയേടത്ത്, ഡോ. ജയ് കെ റാം, കുമ്മനം രാജശേഖരൻ, പത്മശ്രീ ഡോ. ധനജ്ഞയ്, പ്രെഫസർ എം.തോമസ്മാത്യു, അഡ്വ.ജയശങ്കർ തുടങ്ങി സാമൂഹ്യ സാംസ്കരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാലയത്തിനുളള പ്രശസ്തി പത്രവും രണ്ട് ലക്ഷം രൂപയും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനിൽ നിന്നും വിദ്യാലയം മാനേജർ വി.കെ.ജനാർദ്ദനൻ ഏറ്റുവാങ്ങി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....