മാനന്തവാടി∙ വൈദിക സേവനപാതയിൽ 50 വർഷം പൂർത്തിയാക്കി ഫാ.ജോസഫ് കൂവയ്ക്കൽ. വയനാട്ടിലെ പതിനഞ്ചോളം അഗതി മന്ദിരത്തിലെ എണ്ണൂറിലധികം അന്തേവാസികൾക്ക് ഭക്ഷണം നൽകിക്കൊണ്ടാണ് സുവർണ ജൂബിലി ആഘോഷിച്ചത്.
1946 ഫെബ്രുവരി 27ന് കോട്ടയം ജില്ലയിലെ വിളയംകോട് കൂവയ്ക്കൽ കുടുംബത്തിലാണ് ജനിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അമ്മയും മാസങ്ങൾ കഴഞ്ഞിപ്പോൾ പിതാവും മരിച്ചു. ബന്ധുക്കളാണ് വളർത്തിയത്. ഊട്ടി രൂപതയിലെ സെമിനാരിയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ചു. 1975 ഫെബ്രുവരി മൂന്നിന് വൈദിക പട്ടം സ്വീകരിച്ചു. സത്യമംഗലം സെന്റ് ജോൺ ബ്രിട്ടോ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി. 14 വർഷത്തോളം ഊട്ടി രൂപതയിലെ വിവിധയിടങ്ങളിൽ വൈദിക ശുശ്രൂഷ നടത്തി. ഇതിനിടെ ഗൂഡല്ലൂർ ഉണ്ണീശോ പള്ളിയും മരപ്പാലം സെന്റ് ജോസഫ് പള്ളിയും നിർമിച്ചു. യുണൈറ്റഡ് ക്രിസ്റ്റ്യൻ അസോസിേയഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. അനധികൃത കുടിയൊഴിപ്പിക്കലിനെതിരെ സംഘന പ്രവർത്തിച്ചു.
1989ൽ ജമ്മു കശ്മീരിലേക്ക് മിഷൻ പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ടു. അവിടെ നിർധനരുടെ വിദ്യാഭ്യാസത്തിനും ശുചീകരണത്തൊഴിലാളികളുെട ഉന്നമനത്തിനുമായി പ്രവർത്തിച്ചു. ഇതിനായി സ്കൂളുകളും പള്ളികളും സ്ഥാപിച്ചു. തുടർന്ന് ഉപരിപഠനത്തിനായി ബെൽജിയത്തേക്ക് പോയി. തിരികെയെത്തി കശ്മീർ രൂപതയുടെ പ്രൊക്യുറേറ്റർ, വികാരി ജനറാൽ എന്നീ പദവികൾ വഹിച്ചു. 2005ൽ ഡൊമിനിക്കൻ പ്രൊവിൻസ് സന്ന്യാസ സഭയിൽ ചേർന്ന് നാഗ്പുർ, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ കാട്ടിക്കുളത്ത് ഡിവൈൻ പ്രൊവിഡൻസ് മൈനർ സെമിനാരിയിൽ വൈദിക സേവനം നടത്തുകയാണ്. ബൽജിയം, ഹോളണ്ട്, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലന്റ്, സ്പെയിൻ, മാൾട്ട, ഇറ്റലി, യുഎസ്എ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു.
വിനുജോസ് കൊച്ചുപുരയ്ക്കൽ, ഡോ.തരകൻ വടകര, ജോർജ് കൂവയ്ക്കൽ എന്നിവരാണ് ജൂബി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....