
വയനാട്ടിൽ നിന്ന് ഒരു കടുവ കൂടി തിരുവനന്തപുരം മൃഗശാലയിൽ.
കൽപ്പറ്റ: വയനാട് പുൽപ്പള്ളി അമരക്കുനിയിലെ ജനവാസ മേഖലയിൽ ഭീതിപരത്തിയ കടുവയെ തിരുവനന്തപുരത്തെ സുവോളജിക്കൽ ഗാർഡനിൽ എത്തിച്ചു. . ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ (ആനിമൽ ഹോസ് പൈസ് സെന്റർ ) ചികിത്സയിലായിരുന്ന കടുവയെ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അനിമൽ ആബുംലൻസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. വഴി നീളെ ഇടക്ക് അനിമൽ ആംബുലൻസ് നിർത്തി കടുവയുടെ ആരോഗ്യസ്ഥിതി വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധിച്ചു.
ജനുവരി 17 നാണ് അമരക്കുനിയിലും പരിസരത്തും ഇറങ്ങി വളർത്തു മൃഗങ്ങളെ പിടികൂടിയ കടുവയെ വന്നുവകുപ്പ് കൂട് വെച്ച് പിടികൂടിയത്. എട്ടു വയസ് പ്രായമുള്ള പെൺക്കടുവക്ക് കാലുകൾക്കും പല്ലിനും പരിക്കുണ്ട്. കേരളത്തിൻ്റെ ഡാറ്റ ബേസിൽ ഇല്ലാത്ത കടുവയാണിത്.
. വയനാട്ടിൽ കടുവകൾ നാട്ടിലിറങ്ങി ഭീതി പരത്തുമ്പോൾ മയക്കു വെടി വെച്ചോ കൂട് വെച്ചോ പിടികൂടുകയാണ് പതിവ്. ഇങ്ങനെ പിടികൂടുന്ന കടുവക്ക് ബത്തേരി കുപ്പാടിയിലെ ഹോസ് പൈസ് സെന്ററിൽ പരിചരണം നൽകും.ഹോസ് പൈസ് സെന്റർ ആരംഭിക്കുന്നതിന് മുമ്പ് തൃശൂരിലെയോ തിരുവനന്തപുരത്തെയോ മൃഗശാലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കുപ്പാടിയിലെ ഹോസ് പൈസ് സെന്ററിൽ കടുവകളുടെ എണ്ണം കൂടിയതിനാലാണ് അമരക്കുനിയിലെ കടുവയെ കുപ്പാടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
മൃഗശാലയിലെത്തിച്ച കടുവക്ക് പരിചരണം നൽകിയശേഷം തീരുമാനപ്രകാരം സന്ദർശകർക്ക് കാണാൻ സാധിക്കും വിധം കൂട്ടിലാക്കിയേക്കും.
അമരക്കുനിക്ക് ശേഷം മാനന്തവാടി പിലാക്കാവ് പഞ്ചാര കൊല്ലിൽ രാധയെ കൊന്ന് ഭക്ഷിച്ച കടുവയെ ജീവനോടെ പിടികൂടാനായിരുന്നില്ല. ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു..