കൽപ്പറ്റ:
മുസ്ലിം ലീഗിൻ്റെ സാന്ത്വന പരിചരണ വിഭാഗമായ പൂക്കോയ തങ്ങൾ ഹോസ് പൈസ് (പി ടി എച്ച്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു. കൽപ്പറ്റ എമിലിയിലെ പാലക്കുന്ന് ടവറിൽ സംഘടിപ്പിച്ച വളണ്ടിയർ മീറ്റ് പി ടി എച്ച് സംസ്ഥാന ട്രഷറർ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് റസാഖ് കൽപ്പറ്റ അദ്ധ്യക്ഷനായി. . പി ടി എച്ച് സംസ്ഥാന കോർഡിനേറ്റർ ഡോ. എം എ അമീർ അലി മുഖ്യപ്രഭാഷണം നടത്തി. ട്രൈനർ ശഫീഖ് കത്തറമ്മൽ ക്ലാസിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ഹാരിസ്, പി ടി എച്ച് സംസ്ഥാന ഉപസമിതിയംഗങ്ങളായ അസീസ് കോറോം, ജയ ന്തി രാജൻ, മുസ് ലിം ലീഗ് സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡണ്ട് എം എ അസൈനാർ, ജനറൽ സെക്രട്ടറി സി കെ ഹാരിഫ്, ഗഫൂർ താനേ രി, റസീന അബ്ദുൽ ഖാദർ, കെ കെ സി മൈമുന, ഹാരിസ് സി ഇ, അഡ്വ. റഷീദ് പടയൻ, സി കെ മുസ്ഥഫ, ഇബ്രാഹിം തൈതൊടി, സലീം പാലക്കുന്ന്, പി കെ അഷറഫ്, ഉസ്മാൻ പി, ലുഖ്മാനുൽ ഹക്കീം വി വി പി സി എന്നിവർ സംസാരിച്ചു. പി ടി എച്ച് ജില്ലാ കോർഡിനേറ്റർ സമദ് കണ്ണിയൻ കൽപ്പറ്റ മണ്ഡലം കൺവീനർ കെ ടി കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. .
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....