സാഹിത്യം കാലത്തെ നവീകരിക്കും:ജുനൈദ് കൈപ്പാണി 

കോഴിക്കോട് : എഴുത്തും സാഹിത്യവും കാലഘട്ടത്തിന്റ അനുവാര്യമായ സൃഷ്ടിയാണെന്നും അത്‌ കാലത്തെ നവീകരിക്കുമെന്നും എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് പിജി ഇംഗ്ലിഷ് വിഭാഗത്തിന്റെ നേതൃത്വ ത്തിൽ നടക്കുന്ന രണ്ടാമത് ഐഎൽഎഫ്-ഇസ്സ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി നരിക്കുനി കോളജ് അങ്കണത്തിൽ നടക്കുന്ന ഫെസ്റ്റിന്റെ ആദ്യദിനത്തിൽ കഥാകൃത്ത് പി.കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷ് അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോകോത്തര ലേസർ ചികിത്സ ഇനി വയനാട്ടിലും
Next post ”വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽകണം:.”: വികാസ് അ​ഗർവാൾ
Close

Thank you for visiting Malayalanad.in