.
പാലക്കാട്:
പാലക്കാട്ടെ നെന്മാറ ഇരട്ട കൊലപാതകം നടത്തി ഒളിവിൽ പോയ ചെന്താമര പിടിയിലായി.
പോത്തുണ്ടി മലയിൽ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ നടന്നുവരുവഴിയാണ് ഇയാളെ പോലീസ് പിടികൂടിയതെന്ന് ഡിവൈഎസ്പി പറഞ്ഞു.
കൊലപാതകത്തിനുശേഷം ഒളിവിലായിരുന്ന ഇയാൾ രണ്ട് ദിവസങ്ങൾക്ക് ശേഷം വിശപ്പ് സഹിക്കാൻ വയ്യാതെ മലയിറങ്ങിയപ്പോഴാണ് പിടിയിലായത്
പ്രതിയെ നെന്മാറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
പോത്തുണ്ടി മലയിലെ തെരച്ചിൽ പോലീസ് അവസാനിപ്പിച്ചുവെന്ന് കരുതിയാണ് ഇയാൾ വീട് ലക്ഷ്യമാക്കി ഭക്ഷണം കഴിക്കാൻ എത്തിയത്.
പ്രതിയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാർ നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി പ്രതിയെ ആക്രമിക്കുവാൻ ശ്രമിച്ചത് പോലീസ് ഏറെ പ്രയാസപ്പെട്ടാണ് തടഞ്ഞത്.
നൂറുകണക്കിന് നാട്ടുകാരാണ് പ്രതിയെ പിടികൂടിയത് അറിഞ്ഞ് നെന്മാറ സ്റ്റേഷനിലേക്ക് എത്തിയത്. സംഘർഷാവസ്ഥ ഉണ്ടായതിന് തുടർന്ന് പോലീസ് അല്ലാത്തവയാണ് നാട്ടുകാരെ സ്റ്റേഷൻ പരിസരത്തു നിന്നും നീക്കി. ചെന്താമര അകത്തായതയോടെ വലിയ ആശ്വാസത്തിലാണ് നെന്മാറ പ്രദേശ വാസികൾ.
കൽപ്പറ്റ : എഴുത്തുകാരനും ചലച്ചിത്രകാരനും ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫും ആയിരുന്ന ടി എൻ ഗോപകുമാറിന്റെ സ്മരണയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരം. നാളെ (...
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ പഞ്ചാര കൊല്ലിയിലെ വീട്ടിൽ പ്രിയങ്ക ഗാന്ധി എം പി. സന്ദർശനം നടത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പ്രിയങ്ക ഗാന്ധി...
പടിഞ്ഞാറത്തറ : സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുപ്പാടിത്തറ മാനിയിൽ കുന്നത്ത് വീട്ടിൽ അർജുൻ എന്നറിയപ്പെടുന്ന ഇജിലാൽ(34) നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്....
വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾസമാപിച്ചു.. മൂന്ന് ദിവസമായി നടന്ന ഇടവക...
കൊച്ചി: ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 കൊച്ചിയുടെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള വേദിയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു....