വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾസമാപിച്ചു.. മൂന്ന് ദിവസമായി നടന്ന ഇടവക തിരുനാളിന്റെ ഭാഗമായി കത്തോലിക്ക സഭയുടെ ജൂബിലി വർഷത്തിൽ വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു.
.തിരുനാളനാളിന് ഇടവക വികാരി ഫാ. ജോസ് കളപ്പുര തിരുനാൾ കൊടിയേറ്റിയതോടെയാണ് മൂന്ന് ദിവസത്തെ ആഘോഷം തുടങ്ങിയത്. . ആദ്യ ദിനം വിശുദ്ധ കുർബാനയും പുർവ്വി കാനുസ്മരണവും നടന്നു. ശനിയാഴ്ച വൈകുന്നേരം തിരുനാൾ കുർബാനക്ക് ഫാ. ടോണി ഏലങ്കുന്നേൽ കാർമ്മികത്വം വഹിച്ചു. .തുടർന്ന് സെന്റ് പോൾ നഗറിലേക്ക് വർണ്ണാഭവും ഭക്തി സാന്ദ്രവുമായ പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ അണിചേർന്നു. .തുടർന്ന് ആകാശ വിസ്മയവുമുണ്ടായിരുന്നു.. . പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച തിരുന്നാൾ കുർബാനക്ക് ഫാ.ജെയ്മോൻ കളമ്പുകാട്ട് നേതൃത്വം നൽകി. . പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. .വിവാഹത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഇണ്ടിക്കുഴയിൽ ജോർജ് – മേരി ദമ്പതികളെയകളെയും തച്ചിലേടത്ത് ജോയി . – മേരി ദമ്പതികളെയും വിവാഹത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ദമ്പതികളെയും കത്തോലിക്ക സഭയുടെ ജൂബിലി വർഷത്തിൽ വിവാഹിതരായ നവ ദമ്പതികളെയും ആദരിച്ചു. ഇടവക ട്രസ്റ്റിമാരായ ഫ്രാൻസിസ് പുന്നോലിൽ, ചാക്കോ വാരപ്പടവിൽ, ജോൺ റാത്തപ്പള്ളിൽ, സെക്രട്ടറി ജോയി പുതുപ്പള്ളിൽ, മത്തച്ചൻ റാത്തപ്പള്ളിൽ, റെജിമോൻ പുന്നോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ ..:
വിവാഹത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചപ്പോൾ.
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ പഞ്ചാര കൊല്ലിയിലെ വീട്ടിൽ പ്രിയങ്ക ഗാന്ധി എം പി. സന്ദർശനം നടത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പ്രിയങ്ക ഗാന്ധി...
പടിഞ്ഞാറത്തറ : സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുപ്പാടിത്തറ മാനിയിൽ കുന്നത്ത് വീട്ടിൽ അർജുൻ എന്നറിയപ്പെടുന്ന ഇജിലാൽ(34) നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്....
കൊച്ചി: ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 കൊച്ചിയുടെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള വേദിയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു....
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ വെള്ളിയാഴ്ച തുടങ്ങും....
പുൽപ്പള്ളി : കാലിക്കറ്റ് സർവകലാശാല യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വയനാട് ജില്ല എഫ്-സോൺ കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിൽ സജീകരിച്ചിരിക്കുന്ന ഓഫീസ് പനമരം...