പാസ് വേർഡ് ശില്പശാല സംഘടിപ്പിച്ചു

.
മീനങ്ങാടി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ആഭിഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പാസ് വേർഡ് ക്യാമ്പിൻ്റെ ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അസിസ്റ്റൻ്റ് കലക്ടർ എസ്. ഗൗതം രാജ് ഐ.എ എസ് നിർവ്വഹിച്ചു. ഹൈസ്കൂൾ- ഹയർ സെക്കണ്ടറിതലങ്ങളിൽ ലഭിക്കുന്ന ശരിയായ മാർഗനിർദേശം വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നതിൽ സുപ്രധാന വഴിത്തിരിവായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എസ് . ഹാജിസ് അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, ന്യുനപക്ഷ യുവജനപരിശീലന കേന്ദ്രം പ്രിൻസിപ്പാൾ സി. യൂസുഫ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബാവ കെ.പാലുകുന്ന്, ഷീബാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ കെ.എച്ച് ജറീഷ് , എ.കെ ഷാനവാസ് എന്നിവർ ക്ലാസ്സെടുത്തു. മീനങ്ങാടി, കാക്കവയൽ , പനങ്കണ്ടി എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള 100 വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിത്രരചനയിൽ ഇരട്ട വിജയം നേടി ആർദ്ര ജീവൻ
Next post സർവജനയുടെ മിന്നും പ്രകടനം; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൈമിന് എ ഗ്രേഡ്
Close

Thank you for visiting Malayalanad.in