സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോൽസവം നടത്തി

.
പുൽപ്പള്ളി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോൽസവം നടത്തി. ചീയമ്പം മാർ ബേസിൽ പള്ളിയിൽ നടന്ന പരിപാടി കേന്ദ്ര സെക്രട്ടറി ടി വി സജീഷ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. മത്തായിക്കുഞ്ഞ്, ചാത്തനാട്ടുകൂടി അധ്യക്ഷത വഹിച്ചു.
ഭദ്രാസന ഡയറക്ട‌ർ അനിൽ ജേക്കബ് സ്വാഗതം ആശംസിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബാവ അനുസ്‌മരണം സെൻട്രൽ കമ്മറ്റിയംഗം ഇ. പി ബേബിയും നവവത്സര സന്ദേശം ഭദ്രാസന സെക്രട്ടറി ജോൺ ബേബിയും നടത്തി. മേഖല ഇൻസ്പെക്ടർഎൻ. പി തങ്കച്ചൻ, ഭദ്രാസന അധ്യാപക പ്രതിനിധി സി.കെ ജോർജ് , യൂത്ത് അസോസിയേഷൻ ഭദ്രാസന സെക്രട്ടറി കെ.പി എൽദോസ് , സണ്ടേസ്കൂൾ മേഖലാ സെക്രട്ടറി പി.വൈ ഷൈബു, പള്ളി സെക്രട്ടറി പി. വി യാക്കോബ് ,ഹെഡ്മാസ്റ്റർ കെ. ഒ അബ്രഹാം,ഭദ്രാസന കൗൺസിലംഗം സിജു പൗലോസ് പ്രസംഗിച്ചു.
ഭദ്രാസന കമ്മറ്റിയംഗങ്ങളായ പി. എഫ് തങ്കച്ചൻ ,കെ.കെ യാക്കോബ്, ഷാജി മാത്യു, ടി.ജി ഷാജു, നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒപ്പനയിൽ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറിക്ക് എ ഗ്രേഡ്
Next post  ‘Bengaluru On Leave ’ : The Biggest Discount Sale Festive Begins Across the Lulu Stores in Bengaluru Groceries, Electronics, Fashion, and other daily essentials are on killer offers like never before
Close

Thank you for visiting Malayalanad.in