കൽപ്പറ്റ: വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ജില്ലാ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ 5-2ന് ഇ. എം.ആർ.എസ്. പൂക്കോട് വിജയിച്ചു.
നാളെ 4 മണിക്ക് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കർ നിർവ്വഹിക്കും, മുനിസിപ്പൽ ചെയർമാൻ അഡ്വ: ടി.ജെ.ഐസക്,സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്. എം. മധു, ഡി.എഫ്.എ. പ്രസിഡന്റ് കെ.റഫീഖ്, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യു എന്നിവർ പങ്കെടുക്കും. നാളെ രണ്ട് മത്സരങ്ങൾ ഉണ്ടാകും. 2.30-ന് വിജയ എച്ച്. എസ്. എസ്.പുൽപള്ളിയും എസ്.കെ. എം.ജെ. എച്ച്.എസ്. കൽപ്പറ്റയും തമ്മിലും രണ്ടാം മത്സരം 4.30 ന് ഡബ്ല്യൂ. ഒ. എച്ച്. എസ്. മുട്ടിലും ജി.എച്ച്.എസ് എസ് പനമരവും തമ്മിലാണ്..
ഇന്നത്തെ പ്ലയെർ ഓഫ് ദി മാച്ച് ഇ.എം. ആർ.എസ്.പൂക്കോടിന്റെ ആദർശ് കോച്ച് ജിജോ മത്തായി സമ്മാനിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...