.
മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു.
മാനന്തവാടി: മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചേരുവയിൽ രാമൻ പറഞ്ഞു. ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രദേശത്തെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ ഡിവിഷൻ കൗസിലർ ശാരദാ സജീവൻ ആദരിച്ചു. മാനന്തവാടി ജന മൈത്രി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി ആർ ബാബുരാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ ഷാജൻ ജോസ് ഡിവിഷൻ കൗൺസിലർ ശാരദാ സജീവന് നൽകി പ്രകാശനം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി സമീർ മഠത്തിൽ സ്വാഗതവും പ്രസിഡന്റ് റജി വടക്കയിൽ അധ്യക്ഷതയും വഹിച്ച യോഗത്തിൽ ഷാജൻ ജോസ്, ഇ കെ ജനാർദ്ദനൻ, മിനി രാധാകൃഷ്ണൻ, മോഹനൻ മൊട്ടേമ്മൽ, എ ജെ സെബാസ്ററ്യൻ. ഷാജി കോമത്ത്, ടി. സമീർ, എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കലാ പരിപാടികൾക്ക് സാബു ശാന്തി നിവാസ്.റഷീദ് സി എച്ച് ,ദേവസ്യ ഷെറിൻ വില്ല, സുമേഷ് അവന്തിക നിവാസ്, മുഹമ്മദലി തൈക്കണ്ടി,പ്രദീപ് അളകനിവാസ്, സുബൈർ കൂനാരത്തിൽ,നസീർ കളത്തിൽ, റംഷീദ് തോട്ടശേരി,സാഫിർ, റാഫി, എന്നിവർ നേതൃത്വം നൽകി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....