കൽപ്പറ്റ :- കേരളത്തിലും പങ്കാളിത്ത പെൻഷൻ പിർവലിച്ച് സാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാകേന്ദ്രങ്ങളിൽ സ്റ്റേറ്റ് NPS എപ്ലോകീസ് കളക്ടീവ് കേരള ഉപവാസ സമരം സംഘടിപ്പിച്ചു. വയനാട് കളക് ട്രേറ്റിന് മുമ്പിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ അബ്ദുൾ അലി ഉൽഘാടനം ചെയ്തു. പുനപരിശോധന റിപ്പോർട്ട് കിട്ടിയാലുടൻ ജീവനക്കാർക്ക് അനുകൂലമായി നടപടി സ്വീകരിക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം പാലിക്കാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകി തുടങ്ങി. മറ്റു പല സംസ്ഥാനങ്ങളും പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് ഇതുവരെയും പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മന്ത്രിസഭാ ഉപസമിതി മീറ്റിങ്ങ് കൂടി എന്ന് അവകാശപ്പെടുന്നുണ്ടെ ങ്കിലും , മിനുട്സ് ഇല്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. ഇത് തീർത്തും വഞ്ചനാപരമായ നിലപാടാണ്. സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് SNPSECK യുടെ നേതൃത്വത്തിൽ ജനുവരി 22 ന് മുഴുവൻ ജീവനക്കാരും അധ്യാപകരും സൂചന പണിമുടക്ക് നടത്തും. എത്രയും വേഗം NPS പിൻവലിച്ച് ജീവനക്കാരെ ചേർത്ത് നിർത്താൻ സർക്കാർ തയ്യാറാവണം. അല്ലാത്ത പക്ഷം കൂടുതൽപ്രത്യക്ഷ സമരപരിപാടികളുമായി സംഘടന മുന്നോട്ട് പോകും. വൈകുന്നേരം 5 മണിക്ക് അവസാനിച്ച ഉപവാസ സമരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ഓളം പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സദുഷ് പി കെ, പ്രസിഡന്റ് ശരത് വി എസ് ജില്ലാ കമ്മിറ്റി അംഗം സിദ്ദിഖ് ട്രഷറർ ആശ്രയ കുമാരൻ, അഭിജിത് വിജയൻ എന്നിവർ സംസാരിച്ചു.
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...