കൽപ്പറ്റ: : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.കെഎംസിസി ജനറൽ സെക്രട്ടറി അസീസ് കീടക്കാട് സ്വാഗതവും കെഎംസിസി സബ് കമ്മിറ്റി ചെയർമാൻ മുനീർ ചെട്ടിയാൻ കണ്ടി അദ്ധ്യക്ഷതയും വഹിച്ചു. വനിതാ വിങ്ങിന്റെ കമ്മറ്റി പ്രഖ്യാപനം ഷാജി ചോമയിൽ നടത്തി , ചടങ്ങിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ..’ഫെമിന ആഷിഖ് പ്രവാസവും കുടുംബ ബന്ധങ്ങളും വിഷയത്തിൽ ക്ലാസ് എടുത്തു.വിജയികൾക്കുള്ള സമ്മാന വിതരണ ഉദ്ഘാടനം റിയാദ് വയനാട് ജില്ല കെഎംസിസി പ്രസിഡണ്ട് ഷറഫു കുമ്പളാട് നിർവഹിച്ചു. മില്ലുമുക്ക് ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് പൊന്നോളി പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ നുഹൈസ് അണിയേരി പഞ്ചായത്ത് എം എസ് എഫ് പ്രസിഡൻറ് അൻവർ മില്ല് മുക്ക് പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് മറിയം നസീമ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.വിവിധ മത്സരാർത്ഥികൾക്കുള്ള സമ്മാനവിതരണം യൂസഫ് എസ് എം ,മറിയം നസീമ അഹമ്മദ് പുതിയാണ്ടി , ഹംസ എം പി ,ഷബീർ അലി ,ജംഷിദ് കിഴക്കയിൽ ,ജാഫർ, റഷീദ് പള്ളിമുക്ക് ,നബീസ അസൈനാർ,ആയിഷ അസീസ്,സുലൈഖ ഹംസ,ബുഷ്റ റഹൂഫ്,ഷബ്ന ശിഹാബ്,മുംതാസ് ലത്തീഫി,ഹാജറ നാസർ,സജിന യൂനസ് ,തുടങ്ങി വതിന വിങ് ഭാരവാഹികളും നിർവഹിച്ചു. ഷാജി ചോമയിൽ നന്ദി പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...