വിജയരാഘവന്റെ പ്രസ്താനവക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധയോഗവും പ്രകടനവും നടത്തി
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും വിജയിച്ചത് മുസ്ലിം വര്‍ഗീയവാദികളുടെയും തീവ്രവാദികളുടെയും വോട്ടുകൊണ്ടാണെന്ന സി പി എം പോളിറ്റ് ബ്യുറോ അംഗം വിജയരാഘവന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ യോഗവും പ്രകടനവും നടത്തി. വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മ്മാരെയും അപമാനിക്കുന്നതിന് തുല്ല്യമാണ് വിജയരാഘവന്റെ പ്രസ്ഥാവനയെന്ന് യോഗം അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്തെ ജനങ്ങളെ ആകമാനം അപമാനിച്ചതിന് മാടമ്പിത്തരം മാത്രം പറയുന്ന വിജയരാഘവന് മാപ്പു പറയണം. മൃഗീയ ഭൂരിഭക്ഷം കണ്ട് അമ്പരന്ന് സംഘപരിവാറുകാര്‍ നടത്തിയ പ്രചാരണമാണ് അതെ നാണയത്തില്‍ സി പി എം ഇവിടെ ഉപയോഗിക്കുന്നത്. ഇത് ആരെ പ്രീതിപ്പെടുത്താനും ആരെ സംരക്ഷിക്കാനാണെന്നും വയനാട്ടിലെ ജനങ്ങള്‍ക്കറിയാം. ഇന്ത്യന്‍ ഭരണഘടന മാറ്റി എഴുതാന്‍ ശ്രമിച്ചവര്‍ക്കെതിരെ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിഭക്ഷം നല്കി മറുപടി നല്കിയ ഒരു ജനതെയെയാണ് സി പി എം അപമാനിച്ചിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തിലും പ്രകടനത്തിലും ഡി.സി.സി. പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്, ഒ വി അപ്പച്ചന്, പി പി ആലി, ബിനു തോമസ്, നിസി അഹമ്മദ് പി.ഡി. സജി. ബീന ജോസ്, വിജയമ്മ ടീച്ചര്‍, ശോഭനകുമാരി, അഡ്വ രാജേഷ് കുമാര്‍, പി.കെ. അബ്ദുറഹിമാന്, കമ്മനം മോഹനന്, എം യു ഉലഹന്നാന്, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ജില്‍സണ്‍ തൂപ്പുംക്കര, വര്‍ഗീസ് മുരിയങ്കാവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...