കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റെ സാമൂഹിക മാധ്യമ പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. ആറ് മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ പ്രചരണ കാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍. ടി.ജോയി അദ്ധ്യക്ഷത വഹിച്ചു.
ഡിടിപിസി മെമ്പർ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്‌മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ ഡിറ്റിപിസി മാനേജർ പി പി പ്രവീൺ, ഫിനാൻസ് മാനേജർ വി.ജെ ഷിജുവനിതാ വിങ്ങ് സംസ്ഥാന പ്രസിഡണ്ട്, ശ്രീജ ശിവദാസ്, ഡോ. മാത്യൂ തോമസ്, സി.രവീന്ദ്രൻ, സി വി വർഗീസ്, കെ.ടി. ഇസ്‌മായിൽ, എൻ വി അനിൽകുമാർ, എൻ പി ഷിബി,അജിത്ത് പി.വി., ജോയി സെബാസ്റ്റ്യൻ, അസ്ലം ബാവ, നിസാർ ദിൽവേ, ഓമന കുട്ടൻ, സേവ്യർ കരണി,റോബി ചാക്കോ, സാലി കൽപ്പറ്റ,ഷാജി കല്ലട, സന്തോഷ് എക്സൽ, കെ. സി അൻവർ , സിജിത്ത് ജയപ്രകാശ്, ബിന്ദു രത്നൻ, അമ്പിളി കൽപ്പറ്റ ടി.ബി. നാസർ തുടങ്ങിയവർ സംസാരിച്ചു.
ജനുവരി ഒന്നിന്ന് ആരംഭിച്ച് ആറ് മാസം നീണ്ടു നില്‍ക്കുന്ന ഇവന്റുകളും സമ്മാന പദ്ധതികളും അടങ്ങുന്നതാണ് വയനാട് ഫെസ്റ്റ്.
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...