സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്.
ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും കോളേജ് സ്ക്കൂൾ വിദ്യാർത്ഥികളും ഈ ഉദ്യമവുമായി സഹകരിച്ച് വരുന്നുണ്ട്.
ഇന്നലെ കൽപ്പറ്റ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ കോടതിയിലെ ഒരു കൂട്ടം അഭിഭാഷകർ ഈ ഉദ്യമത്തിൽ പങ്ക് ചേർന്നത് നഗരത്തിന് വേറിട്ട കാഴ്ചയായി.
കൽപ്പറ്റ ടൗണിലാണ് അഭിഭാഷകർ നഗരസഭയുടെ നഗരസൗന്ദര്യ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
ആവശ്യമായ പെയിന്റും അനുബന്ധ സാമഗ്രികളും നഗരസഭ സ്പോൺസർഷിപ്പിലൂടെയാണ് സംഘടിപ്പിച്ച് നൽകുന്നത്.
പരിപാടി നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്ക് ഉൽഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എൽദോ, സെക്രട്ടറി അഡ്വ. അബ്ദുൽ സലാം, നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് എപി മുസ്തഫ, നഗരസഭ സെക്രട്ടറി അലി അഷ്ഹർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
നഗരസഭ കൗൺസിലർമാരായ അജിത.കെ, റൈഹാനത്ത് വടക്കേതിൽ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....