കെല്ലൂർ:ബഹുഭാഷാപരതയും സാംസ്കാരിക നാനാത്വവും പ്രോത്സാഹിപ്പിക്കാനും കൊണ്ടാടുവനും സമൂഹം തയ്യാറാകണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. യു.എൻ അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കെല്ലൂർ ഗവ. എൽ. പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാരാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭാഷാവബോധ ക്ലാസുകളും വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധകലാരൂപങ്ങളുടെ പ്രദർശനവും വരാചരണ പരിപാടികളുടെ ഭാഗമായി സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ് തുരുത്തിയിൽ ഷമീർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. ബി അനിൽകുമാർ, കെ ഇബ്രാഹിം മാസ്റ്റർ, മുഹമ്മദലി ഗസ്സലി, ഖാസിം വി, ഉസ്മാൻ ഒ,അസ്മ നാസർ യു.പി തുടങ്ങിയവർ പ്രസംഗിച്ചു.
സീനിയർ അസിസ്റ്റന്റ് പ്രെസി പിന്റോ , സ്റ്റാഫ് സെക്രട്ടറി നഫീസ, എസ്.ആർ.ജി. കൺവീനർ പ്രിയ എ.പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യു.എൻ അറബി ഭാഷാ ദിനമായ ഡിസംബർ 18 ന് വാരാചരണ പരിപാടികൾ ഔപചാരികമായി സ്കൂളിൽ അവസാനിക്കും. യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷദിനം ലോകത്താകെ ആചരിച്ചു വരുന്നുണ്ട്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...