മീനങ്ങാടി : വൈദ്യുതി ചാർജ് വർദ്ധനവ് ചെറുകിട വ്യാപാരികൾക്കും സാധാരണ ജനങ്ങൾക്കും വമ്പിച്ച സാമ്പത്തിക ഭാരമാണ് ഏൽപ്പിക്കുക. വ്യാപാര മാന്ദ്യവും തകർച്ചയും മറ്റും നേരിടുന്ന വ്യാപാരികൾക്ക് വർധിപ്പിച്ച വൈദ്യുതി ചാർജ് ഇടിതീയായി വന്നിരിക്കുകയാണ് വാടക കെട്ടിടത്തിന് ഏർപ്പെടുത്തിയ ജി എസ് ടി ഉൾപ്പെടെ ഒട്ടനവധി വിഷയങ്ങൾ വ്യാപാര മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കവെയാണ് ഇത്തരത്തിലുള്ള ചാർജ് വർദ്ധനവ് എന്നത് പ്രതിസന്ധിയും വലിയ ബാധ്യത വ്യാപാരികൾക്ക് വിളിച്ചുവരുത്തുമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാകൗൺസിൽ യോഗം വിലയിരുത്തി.. 2025 ഫെബ്രുവരി 18ന് കെ ആർ എഫ് എ രണ്ടാമത് വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ വച്ച് നടത്തുവാനും അതിന് 51അംഗ സ്വാഗതസംഘം യോഗത്തിൽ രൂപീകരിക്കുകയും ചെയ്തു. കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, ജനറൽ സെക്രട്ടറി കെ ഉസ്മാൻ ട്രഷറർ നൗഷാദ് കാക്കവയൽ, തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ഷമീം പാറക്കണ്ടി മാതൃ സംഘടനയിൽ വിവിധ സ്ഥാനലബ്ദിക്ക് അർഹരായ ഖാദർ വടുവഞ്ചാൽ,എം ആർ സുരേഷ് ബാബു, തുടങ്ങിയവരെ യോഗത്തിൽ ആദരവ് നൽകി… കെ ആർ എഫ് എ വയനാട് ജില്ലാ പ്രസിഡൻറ് അൻവർ കെ സി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല പ്രസിഡൻറ് ജോജിൻ ടി ജോയ് ഏകോപന സമിതി ജില്ലാ ട്രഷറർ നൗഷാദ് കാക്കവയൽ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് ജില്ലയുടെ ഭാരവാഹികളായ കാദർ വടുവൻചാൽ , ഷമീം പാറക്കണ്ടി, എം ആർ സുരേഷ് ബാബു , കെ മുഹമ്മദ് ആസിഫ് , നിസാർ മിക്കി ബത്തേരി , ഷൗക്കത്ത് അലി മിനങ്ങാടി,ലത്തീഫ് മേപ്പാടി,ഷമീർ അമ്പലവയൽ,ഷിറാസ് സി വി ബത്തേരി,ഷബീർ ജാസ് കൽപ്പറ്റ,അനസ് പദുകം തുടങ്ങിയവർ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...