കൽപ്പറ്റ: ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്.
ബാംഗ്ലൂരിലെ ടി. ഐ. എഫ് ആർ. എൻ.സി.ബി.എസിൽ നിന്നും ചെന്നലോട് സ്വദേശി ഇളങ്ങോളി ഫസീലക്ക് കാൻസർ റിസർച്ചിൽ ഡോക്ടറേറ്റ് കിട്ടി. പൂനെ ഐ.ഐ. എസ്.ഇ.ആർ. ൽ വെച്ച് നടന്ന ഐ.എ..സി. ആർ. 2024 കോൺഫറൻസിൽ അവതരണത്തിന് സിതാറാം ജോഗ് ലേക്കർ യംഗസ്റ് സയിന്റിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ സി.എസ്.ഐ.ആർ. ജെ . ആർ.. എഫ്. കിട്ടിയിട്ടുണ്ട്. പൂനെ IISER- ൽ ഇന്റഗ്രേറ്റഡ് ബി.എസ്. എം.എസ്. ഗ്രാജ്വേറ്റ് ആയിരുന്നു. അമേരിക്കയിൽ വെച്ച് നടന്ന ജി. ആർ. സി. കോൺഫറൻസ് വെഞ്ച്വറയിലും ക്രൊയേഷ്യയിൽ നടന്ന ഫ്യുഷൻ കോൺഫറൻസ് ഡബ്രോവിങ്കിലും റിസർച്ച് പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരുന്നു. ഒരേ വർഷം വെള്ളമുണ്ടയിലെ അരിപ്രം വീട്ടിൽ ഇത് രണ്ടാമത്തെ ഡോക്ടറേറ്റ് ആണ് ഭർത്താവ് അരിപ്രം വീട്ടിൽ റാഷിദിന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഇളങ്ങോളി ഇബ്രാഹിം കുട്ടി യുടെയും മുതിര ഖദീജ യുടെയും മകളാണ്.
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...