.
മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കുമായി ട്രോമാകോൺ 2024 എന്ന പേരിൽ ഈ മേഖലയിലെ പ്രഗത്ഭരുടെ ക്ലാസ്സുകളും പരിശീലന പരിപാടികളും ഉൾകൊള്ളിച്ചുകൊണ്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ശില്പശാല ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ എമർജൻസി ഇന്ത്യയുടെ ഡയറക്ടർ ഡോ. വേണുഗോപാൽ പി പി മുഖ്യാതിഥി ആയിരുന്നു. ശില്പശാലയിൽ അത്യാഹിത വിഭാഗം മേധാവി ഡോ. പോൾ പീറ്റർ , ജനറൽ സർജറി വിഭാഗം മേധാവി ഡോ. വി പി സിംഗ്, ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ.പ്രഭു ഇ, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ.സി ഈപൻ കോശി, ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ശ്രീരാജ് കെ, റേഡിയോളജി വിഭാഗം മേധാവി ഡോ.കെവിൻ അർജു, ഇ എൻ ടി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജോർജ് കെ ജോർജ്, അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.അരുൺ അരവിന്ദ്, ഓർത്തോപീഡിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഷമീർ ഇസ്മായിൽ, ആസ്റ്റർ മിംസ് കാലിക്കറ്റ് എമർജൻസി മെഡിസിൻ വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ലവന മൊഹമ്മദ്, ദന്തരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മാക്സിലോഫേഷ്യൽ വിഭാഗം സർജ്ജനുമായ ഡോ. രാഖിൽ ആർ, ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെനിമോൾ ചാക്കോ, അനസ്തേഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.മെൽവിൻ സിറിയക്, അത്യാഹിത വിഭാഗം സീനിയർ റെസിഡന്റ് ഡോ.എമിൽ അഹമ്മദ്, ഇ എൻ ടി വിഭാഗം സീനിയർ റെസിഡന്റ് ഡോ.ആര്യ വി, പി എം ആർ വിഭാഗം സീനിയർ റെസിഡന്റ് ഡോ. രജ്ന കെ രവീന്ദ്രൻ, എന്നിവർ ക്ളാസുകൾക്ക് നേതൃത്വം നൽകി. ഒപ്പം പ്രത്യേകമായി വിഭാവനം ചെയ്ത പ്രായോഗീക പരിശീലനവും ഉണ്ടായിരുന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ ആശംസകൾ നേർന്നു. എ ജി എം ഡോ ഷാനവാസ് പള്ളിയാൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...