ഉരുൾപ്പൊട്ടൽ  ദുരന്തത്തിൽ നശിച്ച 20 വ്യാപാര -വ്യവസായ സ്ഥാപനങ്ങൾ പുനരുദ്ധരിക്കാൻ പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷൻ.

മേപ്പാടി: ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ നശിച്ച 20 വ്യാപാര -വ്യവസായ സ്ഥാപനങ്ങൾ പുനരുദ്ധീകരിക്കാൻ പീപ്പിൾസ് ഫൗണ്ടേഷനും ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഹ്‌ബാർ ഫൗണ്ടേഷനും ചേർന്നു പദ്ധതി തയ്യാറാക്കി. ഫിനാൻഷ്യൽ സർവീസ് കമ്പനിയായ റഹ്‌ബാർ ഫിൻ സർവീസിന്റെ സേവന വിഭാഗമാണു റഹ്‌ബാർ ഫൌണ്ടേഷൻ. ഇതിനാവശ്യമായ ഫണ്ട് റഹ്‌ബാർ ഫൌണ്ടേഷൻ വഹിക്കും. ആദ്യ ഘട്ടമായി 14 സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിച്ചു. ഇതിനുള്ള ചെക്ക് പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് ജില്ലാ കോർഡിനേറ്റർ സി. കെ. സമീറിന് കൈമാറി. ആറു സ്ഥാപനങ്ങൾക്കുള്ള ഫണ്ടുകൾ കൂടി ഉടൻ അനുവദിക്കും. ഉരുൾ പൊട്ടൽ ദുരന്തത്തിൽ നശിച്ച മുഴുവൻ ചെറുകിട വ്യാപാര -വ്യവസായ സ്ഥാപനങ്ങളും പുനരുദ്ധരിക്കാനുള്ള പീപ്പിൾസ് ഫൌണ്ടേഷൻ പദ്ധതി തയ്യാറാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു . ഇതിനായി 80 സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മറ്റു സന്നദ്ധ സംഘടനകളുമായും ഏജൻസികളുമായും സഹകരിച്ചാണ് പരിപാടി നടപ്പിലാക്കുക . വിവിധ ഏജൻസികൾ നൽകുന്ന സഹായം വിലയിരുത്തി ബാക്കി തുക പീപ്പിൾസ് ഫൌണ്ടേഷൻ കണ്ടെത്തി നൽകും. ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി അയ്യൂബ് തിരൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കോഓർഡിനേറ്റർ സി.കെ. സമീർ , ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് ജമീല ടീച്ചർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ഡോ. നിഷാദ്, വയനാട് റീഹാബിലിറ്റേഷൻ പ്രൊജക്റ്റ് ഡയറക്ടർ സുഹൈർ, നൗഷാദ് ബത്തേരി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പീപ്പിൾസ് ഫൗണ്ടേഷൻ മുണ്ടക്കൈ – ചുരൽമല പുനരധിവാസ പദ്ധതി പ്രഖ്യാപനം നവംബർ 27 ന്
Next post പുരസ്കാര നിറവിൽ ലയൺസ്‌ ക്ലബ് സിൽവർ ഹിൽസ്: നീലകണ്ഠൻ മെമ്മോറിയൽ അവാർഡ് നിസാം പള്ളിയാലിന്.
Close

Thank you for visiting Malayalanad.in