എസ്.ബി.ഐ ഗ്ലോബൽ ഫാക്ടേഴ്‌സ് ലിമിറ്റഡ് വനംവകുപ്പിന് വാഹനം കൈമാറി

മാനന്തവാടി: വർദ്ധിച്ച് വരുന്ന വന്യമൃഗശല്യം തടയുന്നതിന്റെ ഭാഗമായി എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്‌സ് ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡിവിഷന് വാഹനം കൈമാറി. വയനാട് ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യം പരിഹരിക്കുന്നതിനും മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെയും ഭാഗമായാണ് എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്സ് ലിമിറ്റഡ് സി.എസ്.ആർ ഫണ്ടുപയോഗിച്ച് വാഹനം ലഭ്യമാക്കിയിട്ടുള്ളത്. നോർത്ത് വയനാട് ഡിവിഷൻ ഓഫീസ് ഗിബ്‌സ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ എസ്ബിഐ ഗ്ലോബൽ ഫാക്ട‌ർസ് ലിമിറ്റഡിൻ്റെ ചെയർമാൻ അശ്വിനി കുമാർ തിവാരി വാഹനം വനംവകുപ്പിന് കൈമാറി. ചടങ്ങിൽ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപ ഐഎഫ്എസ് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ജെ മാർട്ടിൻ ലോവൽ ഐഎഫ്എസ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊണ്ടർനാട് ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന തൊണ്ടർനാട് പ്രീമിയര്‍ ലീഗ് 23-ന് തുടങ്ങും.
Next post ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തി കവര്‍ച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പോലീസ് പിടികൂടി
Close

Thank you for visiting Malayalanad.in