ആനക്കുട്ടിയെ അമ്മയാനക്കരികിലെത്തിച്ചു

.
മാനന്തവാടി:
വയനാട് വന്യജീവി സങ്കേതത്തിൽ തോൽപ്പെട്ടി തെറ്റ്റോഡ് ഭാഗത്ത് കൂട്ടം തെറ്റി ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയെ തിരികെ കാട്ടിലേക്ക് വിട്ടു.
തോൽപ്പെട്ടി റെയിഞ്ചിന് പരിധിയിലെ തെറ്റ് റോഡ് ഭാഗത്ത് കൂട്ടംതെറ്റി ഒറ്റപ്പെട്ട നിലിയിൽ കാണപ്പെട്ട കാട്ടാനക്കുട്ടിയെ അമ്മയാനയെ കണ്ടെത്തി തിരികെ വനത്തിലേക്കയച്ചു. 08.11.2024 ന് രാവിലെ 7 മണിയോടെയാണ് മൂന്ന് മാസത്തോളം പ്രയം വരുന്ന ഒരു ആൺ ആനക്കുട്ടിയെ കൂട്ടംതെറ്റി ഒറ്റപ്പെട്ട നിലിയിൽ തെറ്റ് റോഡ് ഭഗത്ത് വച്ച് കാണപ്പെട്ടത്. കാട്ടാനക്കുട്ടിയെ തിരികെ വനത്തിലേക്ക് അയക്കുന്നതിനായി അമ്മയാനയടങ്ങുന്ന കാട്ടാനക്കൂട്ടത്തെ കണ്ടെത്തുന്നതിന് വനപാലകർ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് തോൽപ്പെട്ടി റെയിഞ്ചിന് പരിധിയിൽ വരുന്ന ദൊഡ്ഡാടി ക്യാമ്പ് ഷെഡ് പരിസരത്തേക്ക് ഉച്ചയോടെ മാറ്റുകയും മുത്തങ്ങ ആനക്യാമ്പിലെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പ്രഥമിക ശുശ്രൂഷകൾ നൽകുകയും ചെയ്തിരുന്നു. തുടർന്നും തോൽപ്പെട്ടി അസി. വൈൽഡ് ലൈഫ് വാർഡൻ ഷിബുക്കുട്ടന്റെയും വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ ആനക്യാമ്പിലെ വെറ്ററിനറി ഡോക്ടർ ശ്രീ. അജേഷ് മോഹൻദാസിന്റെയും നേതൃത്വത്തിൽ ആർ.ആർ.ടിയും അടങ്ങുന്ന വനപാലക സംഘം അമ്മയാനയടങ്ങുന്ന കാട്ടനക്കൂട്ടത്തെ കണ്ടെത്തുന്നതിന് നടത്തിയ ശ്രമത്തിൽ രാത്രിയോടെ വനാന്തർഭാഗത്ത് വച്ച് കാട്ടനക്കൂട്ടത്തെ കണ്ടെത്തുകയും നിരീക്ഷണങ്ങൾക്ക് ശേഷം അമ്മയാനയടങ്ങുന്ന കാട്ടാനക്കൂട്ടം തന്നെയാണെന്ന് മനസ്സിലാക്കി ആനക്കുട്ടിയെ അവയുടെ സമീപത്തെത്തിച്ച് തിരികെ അയക്കുകയും ചെയ്തു. ഇന്ന് രാവിലെ ടി വനഭാഗത്ത് വീണ്ടും വനപാലകർ പരിശോധന നടത്തിയെങ്കിലും കാട്ടാനക്കൂട്ടം സ്ഥലത്തുനിന്നും നീങ്ങിയതായി മനസ്സിലാക്കിയിട്ടുണ്ട്. ആനക്കൂട്ടി അമ്മയാനയുടെ കൂടെ പോയിട്ടുള്ളതായാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭക്ഷ്യ കിറ്റുകൾ : കൈനാട്ടിയിലെയും പാതിരിപ്പാലത്തെയും ഗോഡൗണുകള്‍  തുറന്നുകാണിക്കാന്‍  മന്ത്രിമാരെ വെല്ലുവിളിച്ച് ടി.സിദ്ദീഖ്‌ എം.എൽ.എ
Next post പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി: പള്ളിയിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രാർഥന നടത്തി
Close

Thank you for visiting Malayalanad.in