കൽപ്പറ്റ:
വയനാടിൻ്റെ വശ്യഭംഗിയിൽ ചിത്രീകരിച്ച ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കരണി സ്വദേശിയും യുവ സംവിധായകനും നിർമ്മാതാവുമായ കൃഷ്ണ സംപ്രീത്. ഭാവ കൽപ്പനകളുടെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സംപ്രീതും സംഘവും. മനുഷ്യനിൽ നിന്ന് ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂർവ്വ യാത്രയാണ് മ്യൂസിക്കൽ വീഡിയോയുടെ ആശയം. ജീവിതത്തിൻ്റെ അർഥ തലങ്ങൾ തേടിയുള്ള ഈ യാത്രയിലെ ഓരോ ചുവടുവെപ്പുകളും ആകാംക്ഷ നിറക്കുന്നതാണ്. സാങ്കല്പികലോകത്തെന്നപ്പോലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കുന്നത്. 2019-ൽ കോട്ടയത്തെ സിഎംഎസ് കോളേജിലെ പഠനകാലത്ത് കോളേജിനെ കുറിച്ചുള്ള ഇൻസ്റ്റഗ്രാം റീൽസാണ് ഇത്തരത്തിൽ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാൻ പ്രചോദനമായതെന്ന് സംപ്രീത് പറയുന്നു. മനസ്സിൽ തോന്നിയ ആശയം വിപുലീകരിച്ചു. മലയാളം,കന്നഡ സിനിമകളിൽ മ്യൂസിക്ക് ഡയറക്ടറായി പ്രവർത്തിച്ച ജുബൈർ മുഹമ്മദിനോട് ആശയം അവതരിപ്പിക്കുകയും ചെയ്യാമെന്ന മറുപടിയും ലഭിച്ചു. മലയാള സിനിമയിലെ അറിയപ്പെടുന്ന ഗാനരചയിതാവായ ജോ പോൾ ആശയങ്ങളെ വരികളാക്കി. 2019 പകുതിയോടെ മ്യൂസിക്ക് വർക്കുകൾ ആരംഭിച്ചെങ്കിലും കൊറോണ തടസമായി. മഹാമാരിയിലും തളരാതെ പഠനത്തോടൊപ്പമുള്ള മറ്റു തിരക്കുകൾക്കിടയിലും മ്യൂസിക്കൽ വീഡിയോയുടെ വർക്കുകൾ തുടർന്നു. ബാക്കിയുള്ള അല്പം പണികൾ കൂടെ പൂർത്തിയാക്കി 2025 ൽ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പുലിമുരുകൻ, മാലിക്, മലയൻകുഞ്ഞ്, തുടങ്ങിയ മലയാളം സിനിമകളിലും രാജമൗലിയുടെ ബാഹുബലിയിലും മഗധീരയിലുമുൾപ്പെടെ അമ്പതിലധികം സിനിമകൾക്ക് വിഷ്വൽ ഇഫക്ട് ചെയ്ത ആനിമേഷനിൽ രാജ്യാന്തര അംഗീകാരം ലഭിച്ച ഓസ്കാർ പുരസ്കാര അക്കാദമിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി സ്വദേശി പി സി സനത്താണ് മ്യൂസിക്കൽ വീഡിയോയുടെ വിഎഫ്എക്സ് അഡ്വൈസർ. ‘അഞ്ചി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച സ്പെഷ്യൽ എഫക്ട്സിനുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. ഛായാഗ്രഹകൻ – ജോൺ ജെസ്ലിൻ, അഖിൻ ശ്രീധർ, എഡിറ്റർ- അർജുൻ, സഹ എഴുത്തുകാരൻ – കെ എസ് ആയുശ്, കലാസംവിധാനം – ആശിഫ് ഇടയാടൻ, സഹ കലാസംവിധാനം – അമലേഷ്, പ്രൊഡക്ഷൻ കൺട്രോളർ – അഞ്ജു വിജയൻ, വസ്ത്രാലങ്കാരം – വിന്നി ഫ്രാൻസിസ്, വിദ്യ എന്നിവരാണ് പിന്നണിയിൽ. ഗൗതമി കൗർ, നീൽ, സാന്ധ്യ ആൻ നായർ, മാധുരി എന്നിവരാണ് അഭിനയിച്ചത്. ബിന്ദു അനിലാണ് ഗാനം ആലപിച്ചത്. ചൂരൽമലക്കാരുടെ എല്ലാമെല്ലാമായിരുന്ന ഉരുൾപൊട്ടലിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ച പ്രജീഷും മ്യൂസിക്കൽ വീഡിയോയുടെ ഭാഗമായിരുന്നു. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ലൊക്കേഷനുകൾ കാണിക്കാനും സഹായത്തിനും ഭക്ഷണമടക്കം നൽകി കൂടെ നിന്ന പ്രജീഷിനും ഉരുൾപൊട്ടലിൽ മരിച്ചവർക്കും ദുരന്തബാധിതർക്കുമുള്ള സമർപ്പണവും കൂടിയാണ് ഈ മ്യൂസിക്കൽ വീഡിയോ. ആശയത്തിൽ എന്നപോലെ മ്യൂസിക്കൽ വീഡിയോയുടെ പേരിലും സസ്പെൻസ് ഉണ്ടെന്നും അധികം വൈകാതെ വയനാടിന്റെ ആരുമറിയാത്ത മായക്കാഴ്ചകൾ എല്ലാവരിലേക്കും എത്തുമെന്നും കൃഷ്ണ സംപ്രീത് പറയുന്നു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...