ഒക്ടോബർ 29 ലോക സ്ട്രോക്ക് ദിനം: പക്ഷാഘാതത്തെ കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമാക്കി ലോകാരോഗ്യ സംഘടന ഒക്ടോബർ 29 ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നു. ഈ രോഗത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിരോധ നടപടികൾക്കും സമയബന്ധിതമായ ചികിത്സയെകുറിച്ചും ഈ ദിനം നമ്മെ ഉദ്ബോധപെടുത്തുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അസുഖം മൂലം ലോകത്ത് നടക്കുന്ന മരണകാരണങ്ങളിൽ പ്രധാനി പക്ഷാഘാതമാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് വഴി പക്ഷാഘാതം തടയാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ലീൻപ്രോട്ടീൻ ഇവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും പൂരിത കൊഴുപ്പുകൾ, ട്രാൻസ്ഫാറ്റുകൾ, ഉപ്പ്,പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്നും ഡബ്ല്യു.എച്ച്.ഒ നിർദേശിക്കുന്നു. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഫലപ്രദമായ ചികിത്സയ്ക്ക് സഹായിക്കും. മുഖം കോടുക,കൈ കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുക, സംസാരിക്കാൻ പ്രയാസം, കാഴ്ച്ച നഷ്ടപ്പെടുക, ബാലൻസ് നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ രോഗിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക. ലക്ഷണങ്ങൾ പ്രകടമായി ആദ്യ മണിക്കൂറുകൾ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗം വൈദ്യസഹായം തേടുന്നത് രോഗം സുഖപ്പെടാനുള്ള സാധ്യത കൂട്ടുമെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോസർജറി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ശ്രീരാജ് കെ പറഞ്ഞു. സ്ട്രോക്ക് അപകടസാധ്യതകൾ മനസ്സിലാക്കുകയും രോഗലക്ഷണങ്ങൾ ഉടനടി തിരിച്ചറിയുകയും ഉടനടി വൈദ്യസഹായം തേടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ ദിനം.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...