ജീവനക്കാരുടെ ക്ഷാമബത്ത ഉത്തരവിൽ വ്യക്തത വേണം; എൻ.ജി.ഒ. അസോസിയേഷൻ

ഇരുപത്തിരണ്ടു ശതമാനം ക്ഷാമബത്ത കൂടിശ്ശിക ഏഴു ഗഡു നിലനിൽക്കെ കേവലം മൂന്നു ശതമാനം മാത്രം അനുവദിക്കുകയും എത്രാമത്തെ ഗഡുവാണ് അനുവദിച്ചതെന്നോ ആയതിന്റെ മുപ്പത്തി ഒൻപത് മാസത്തെ കുടിശ്ശിക എന്ത് ചെയ്യണമെന്നോ വ്യക്തമാക്കാതെ, ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇറക്കിയ കറുത്ത ഉത്തരവിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വയനാട് സിവിൽ സ്റ്റേഷന് മുമ്പിൽ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ധർണ്ണ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ലൈജു ചാക്കോ, ഇ.വി ജയൻ, എം.വി സതീഷ്, ടി.പരമേശ്വരൻ, നിഷാ പ്രസാദ്, പി.സി.എൽസി എന്നിവർ സംസാരിച്ചു. ജില്ലയുടെ മറ്റ് കേന്ദ്രങ്ങളിൽ ജില്ലാ ട്രെഷറർ സീ.ജി.ഷിബു, പി.എച്ച് അഷറഫ്ഖാൻ, എൻ.വി.ആഗസ്റ്റ്യൻ, സിനീഷ് ജോസഫ്, എം എ. ബൈജു. അബ്ദുൾ ഗഫൂർ, ശിവൻ പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു
Next post ഒക്ടോബർ 29: ലോക സ്ട്രോക്ക്‌ ദിനം
Close

Thank you for visiting Malayalanad.in