ചുണ്ടേൽ ആർ.സി. ആർ സി എച്ച്.എസ്.എസ് മെഡിക്കൽ ക്യാമ്പ് നടത്തി

കൽപ്പറ്റ: ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജും ആർ സി എച്ച്.എസ്.എസ് ചുണ്ടേലും ചേർന്ന് ഗൈഡ് വിദ്യാർത്ഥിനികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അഖില കുട്ടികൾക്ക് ആർത്തവ സംബന്ധമായ വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുക്കുകയും സംശയ ദൂരീകരണം നടത്തുകയും ചെയ്തു. മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ഫായിറൂസ കുട്ടികളെ പരിശോധിക്കുകയും രോഗനിർണയം നടത്തുകയും ചെയ്തു. ആർ സി എച്ച്.എസ്.എസ് സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ജിനി ജയിംസ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ സനൂപ് ടി.എസ് ക്യാമ്പിൽ സന്നിഹിതനായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം:  പ്രിയങ്കാഗാന്ധി വയനാട് ഇതേവരെ  കണ്ടിട്ടില്ലാത്ത ഭൂരിപക്ഷം നേടും: രാജ്മോഹൻ ഉണ്ണിത്താൻ എംപി 
Next post കേരളം ഭേദപ്പെട്ട സ്കോറിലേക്ക്: സി കെ നായിഡു ട്രോഫി: അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവർക്ക് അർദ്ധ സെഞ്ച്വറി
Close

Thank you for visiting Malayalanad.in