പി .പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് തെറിച്ചു

കണ്ണൂർ:ആളികത്തുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ നടപടിയെടുത്ത് സി.പി. എം. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കം ചെയ്തു.
നവീൻ ബാബു അഴിമതിക്കാരൻ ആണെന്ന പി പി ദിവ്യയുടെ വിവാദ പരാമർശമാണ് നവീനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇതേ തുടർന്ന് വൻ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിന് ദിവ്യയെ പ്രതിചേർത്ത് പോലീസ് കേസും എടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് പി പി ദിവ്യയെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കം ചെയ്തത്. അതേസമയം ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നു എന്നും ദിവ്യ രാജി കത്തിൽ പറയുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ മന:സാക്ഷിയുളള എല്ലാവരും പ്രതികരിചിട്ടും ദിവ്യയെ ന്യായീകരിച്ച് സംരക്ഷിക്കുകയായിരുന്നു പാർട്ടി നേതൃത്വം. ഒടുവിൽ നിൽക്കകള്ളിയില്ലാതെ വന്നതോടെയാണ് സ്ഥാനമൊഴിയാൻ നേതൃത്വം ആവശ്യപ്പെട്ടത് . എന്നാൽ പാർട്ടി ദിവ്യക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് പാർലമെന്റ് മണ്ഡലത്തിൽ സത്യൻ മൊകേരി ഇടത് സ്ഥാനാർത്ഥി
Next post രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കിയിരിക്കുന്നു – കെ.സി. വേണുഗോപാൽ
Close

Thank you for visiting Malayalanad.in