.
കൽപ്പറ്റ: പേരിയ മാനന്തവാടി ബാവലി റോഡിൽ വയനാട് അതിർത്തിയിൽ റോഡിൽ വിള്ളൽ വീണ് ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടര മാസം പിന്നിടുന്നു .ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലാത്തത്കൊണ്ട് മാത്രം അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനവും കൊണ്ട് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് ഇത്തരത്തിൽ ആണ് ഇതിന്റെ പ്രവർത്തി കൊണ്ടുപോകുന്നത് എങ്കിൽ ഏത് കാലത്ത് പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പോലും പറയാൻ സാധിക്കില്ല വരായാൽ ,പേരിയ 39,പേരിയ 36,പേരിയ 34,ചന്ദനത്തോട് ,അലാർ ,അയിനിക്കൽ തുടങ്ങിയ പ്രദേശത്തുള്ള ആളുകൾ അനുഭവിക്കുന്ന യാത്ര ദുരിതം പറഞ്ഞുഅറിക്കാൻ കഴിയില്ല കൂടാതെ വിദ്യാർത്ഥികൾ കർഷകർ വ്യപാരികൾ ടാക്സി തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലും പരാജയപ്പെട്ടിരിക്കുകയാണ് ഇ പ്രതേശത്തുള്ള ജനങ്ങൾക്ക് യാതൊരു വിലയും നൽകാതെ അവഗണിക്കുന്ന അധികൃതരുടെ അവഗണനയിൽ പ്രതിഷേദിച്ചുകൊണ്ട് 2024 നവ :13 ന് നടക്കുന്ന പാർലമെൻറ്റ് ഇലക്ഷൻ ബഹിഷ്ക്കരിച്ചുകൊണ്ട് നമ്മുടെ പ്രതിഷേധം അറിയിക്കുവാൻ കെ.വി.വി.ഇ.എസ്. ആഹ്വാനം ചെയ്യുന്നു ഇന്നാട്ടിലെ മുഴുവൻ ആളുകളും ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കുവാനും ഭാവി പരുവാടികൾ ചർച്ച ചെയ്യുവാനും തീരുമാനിച്ചു. കേരളാ വ്യപാരി വ്യപാസായി ഏകോപനസമിതി പേരിയ യുണിറ്റ് ജില്ലാ കമ്മറ്റിയുടെ അനുമതിയോടെ യോഗം ചേർന്ന് തീരുമാനം എടുത്തു. കെ.വി.വി.ഇ.എസ്പേരിയ യുണിറ്റ് പ്രസിഡന്റ് ജോയി തെങ്ങും തോട്ടത്തിൽ സെക്രട്ടറി നിസാമുദീൻ ഊരാച്ചേരി, ,ട്രഷറർ ഇബ്രാഹീം വി കെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു .
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....