കൊച്ചി: രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി മൂന്നാം തൊഴിൽ കമ്മീഷനെ നിയമിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സെമിനാർ ആവശ്യപ്പെട്ടു. തൊഴിൽ കോഡുകൾ നിലവിൽ വന്നെങ്കിലും ഫലപ്രദമാകാത്ത സാഹചര്യത്തിൽ മൂന്നാം തൊഴിൽ കമ്മീഷൻ ആവശ്യമാണെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. “മൂലധന താൽപര്യങ്ങളും മാധ്യമ തൊഴിലാളികളും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ എ ഐ.ടി. യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പണിയെടുത്താൽ കൂലി കിട്ടണമെന്ന അടിസ്ഥാന കാര്യം പോലും പല മേഖലയിലും സാധ്യമാകുന്നില്ലെന്നത് യാഥാർഥ്യമാണെന്നും ഇതിന് മാറ്റം വേണമെങ്കിൽ ട്രേഡ് യൂണിയൻ സംഘടനകളുടടെ ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും കെ.പി. രാജേന്ദ്രൻ പറഞ്ഞു. 90 ശതമാനം തൊഴിലാളികൾക്കും മിനിമം വേതനം ഇന്ത്യയിൽ കിട്ടുന്നില്ല.തൊഴിൽ മേഖലയിൽ ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല. കേരളത്തിലെ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയിൽ പത്ര പ്രവർത്തകരും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡൻ്റ് എം.വി. വിനീത അധ്യക്ഷത വഹിച്ചു. സി. ഐ. ടി. യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, ഐ. എൻ. ടി. യു.സി ദേശീയ സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി, ബി.എം.എസ് മുൻ ദേശീയ പ്രസിഡൻ്റ് സജി നാരായണൻ , എച്ച് എം.എസ് മുൻ ദേശിയ പ്രസിഡൻ്റ് അഡ്വ തമ്പാൻ തോമസ് , കെ.യു ഡബ്ല്യു ജെ നിയുക്ത പ്രസിഡൻ്റ് കെ.പി. റെജി , നിയുക്ത ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ ആർ. ഗോപകുമാർ സ്വാഗതവും ജനറൽ കൺവീനർ എം. ഷജിൽ കുമാർ നന്ദിയും പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...