പുൽപ്പള്ളി.. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി 117ൽ എം.എസ്. ഡി. പി. പദ്ധതിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് 3 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണൻ നിർവഹിക്കും ഇപ്പോൾ ടൗണിൽ പ്രവർത്തിക്കുന്ന പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പലവിധ അസൗകര്യങ്ങൾ കാരണവും രോഗികളുടെ ബാഹുല്യവും കാരണംവീർപ്പുമുട്ടുകയായിരുന്നു.കുറച്ചുനാൾ കോവിഡ് സെന്റർ ആയി പ്രവർത്തിച്ചുവന്നിരുന്ന പ്രസ്തുത കെട്ടിടം ആധുനിക സൗകര്യങ്ങളോ ടെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചതാണ്. നിലവിലുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനങ്ങൾ മെച്ചപ്പെടുത്തിയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും പൊതുജനങ്ങൾക്ക് ഏറ്റവും നല്ല ചികിത്സ ഉറപ്പാക്കുക എന്നുള്ളതാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉദ്ദേശിക്കുന്നത് ഉദ്ഘാടന ചടങ്ങിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. എസ്. ദിലീപ് കുമാർ, വയനാട് ജില്ല ഡി.എം.ഒ ദിനീഷ് ഡി. പി. എം സമീഹ സൈതലവി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. കെ വിജയൻ. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ നിത്യ ബിജു കുമാർ,മേഴ്സി ബെന്നി,അഡ്വക്കറ്റ് പി.ഡിസജിജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഉഷ തമ്പി, ബിന്ദു പ്രകാശ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രജനി ചന്ദ്രൻ, നിഖില പി ആന്റണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം ടി കരുണാകരൻ, ജോമറ്റ് മാസ്റ്റർ മറ്റ് ജില്ലാ ബ്ലോക്ക് ഗ്രാമ- ബ്ലോക്ക്- പഞ്ചായത്ത് മെമ്പർമാർ, എച്ച് എം സി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....