മേപ്പാടി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാർട്ട് എക്സിബിഷൻ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിലെ അഞ്ചാം നിലയിലെ മെയിൻ ലോബ്ബിയിൽ ഒരുക്കിയിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ പ്രദർശനം മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. വൈസ് ഡീൻ ഡോ. എ പി കാമത്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ചെറിയാൻ അക്കരപറ്റി, സീനിയർ കൺസൾട്ടന്റ് ഡോ അനസ് ബിൻ അസീസ്, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അനീഷ് ബഷീർ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ലിഡാ ആന്റണി,ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ സംസാരിച്ചു. മനുഷ്യഹൃദയത്തിന്റെ വിവിധ വളർച്ചാ ഘട്ടങ്ങൾ വിശദീകരിക്കുന്ന മോഡലുകളും ഹൃദയ സ്തംഭനത്തിലേക്കു നയിക്കുന്ന ബ്ലോക്കുകളും അവ പരിഹരിക്കുന്ന സ്റ്റെന്റിങ് ഉൾപ്പെടെയുള്ള ചികിത്സാ മാർഗ്ഗങ്ങളെ വിശദീകരിക്കുന്ന രൂപങ്ങളും ഹൃദ്രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന സ്റ്റെന്റുകൾ, പേസ്മേകറുകൾ, സ്റ്റെന്റിങ്ങും ബലൂൺ ആഞ്ചിയോപ്ലാസ്റ്റിയും, റോട്ടാബ്ലേറ്റർ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഹൃദയാരോഗ്യം സൂക്ഷിക്കാൻ പ്രാപ്തമായ ഭക്ഷണ ശീലങ്ങളെക്കുറിച്ചും കൃത്യമായി ഇവിടെ വിശദീകരിക്കുന്നുണ്ട്. ഒപ്പം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജുകളും ഹൃദ്രോഗ വിഭാഗം നടുത്തുന്നുണ്ട്. . ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടോ എന്നറിയുന്നതിനുള്ള ആൻജിയോഗ്രാം പരിശോധനയ്ക്ക് (ആഞ്ചിയോഗ്രാമും ലാബ് ടെസ്റ്റുകളുമുൾപ്പെടെ) ഇപ്പോൾ 5000 രൂപയും, പ്രസ്തുത ബ്ലോക്ക് മാറ്റുന്നതിനുള്ള ആൻജിയോപ്ലാസ്റ്റിയ്ക്ക് ഇപ്പോൾ 50000 രൂപയും മാത്രമാണ് ഈ കാലയളവിൽ ഈടാക്കുക. കൂടാതെ 699 രൂപയുടെയും 999 രൂപയുടെയും വിവിധ ഹാർട്ട് ചെക്ക് അപ്പ് പാക്കേജുകളും ഈ ഹൃദയ ദിനത്തിൽ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 8111881086 എന്ന നമ്പറിലോ 8111881129 എന്ന നമ്പറിലോ വിളിക്കുക.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...