അജയ്യരായി ആനപ്പാറ
കൽപ്പറ്റ : രണ്ടു ദിവസമായി നടന്നു വന്ന വയനാട് ജില്ലാ അത്ലറ്റിക്സ് ന് കൊടിയിറങ്ങുമ്പോൾ ജൂനിയർ & സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി 152 പോയന്റ് നേടി ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ് അക്കാദമി ഒന്നാം സ്ഥാനവും 94 പോയിന്റ് നേടി സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ വയനാട് രണ്ടാം സ്ഥാനവും 85 പോയിന്റ് നേടി അതിലേറ്റിക് അക്കാദമി കാട്ടിക്കുളം മൂന്നാം സ്ഥാനവും നേടി.
സീനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ് അക്കാഡമി 75 (9ഗോൾഡ്, 6 വെള്ളി , 7 വെങ്കലം ) പോയിന്റ് നേടി ഒന്നാം സ്ഥാനവും 46 (6സ്വർണ്ണം, 4 വെള്ളി, 4 വെങ്കലം ) പോയിന്റ് നേടി അതിലേറ്റിക് അക്കാഡമി കാട്ടിക്കുളം രണ്ടാം സ്ഥാനവും 46 (5സ്വർണ്ണം, 5 വെള്ളി, 6 വെങ്കലം ) പോയിന്റ് നേടി പബ്ലിക് ലൈബ്രറി കാട്ടിക്കുളം മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാനദാനം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് സലിം നിർവഹിച്ചു. ഏഷ്യാഡ് മെഡലിസ്റ്റ് അബൂബക്കർ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് പ്രസിഡണ്ട് സജി ചങ്ങനാ മഠത്തിൽ ,എക്സിക്യൂട്ടീവ് സജീഷ് മാത്യു, ചന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....