പൊഴുതന : മലബാർ ടൂറിസം കൗൺസിൽ അംഗങ്ങൾ ഫാം ട്രിപ്പിന്റെ ഭാഗമായി വയനാട് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വയനാട് ടൂറിസം അസോസിയേഷനും സ്കൈ ഹോം റിസോർട്ടും സംയുക്തമായി ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.. മലബാർ മേഖലയിലെ പ്രമുഖരായ 40 ഓളം ട്രാവൽ ഏജൻമാർ പങ്കെടുത്തു. വയനാടിനെ ഉയർത്തിക്കൊണ്ടു വരുന്നതിൽ മുഖ്യ പങ്കുവഹിക്കുമെന്ന് അവർ ഉറപ്പ് നൽകി . ടൂറിസം ബിസിനസ് മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുന്നതിന് വേണ്ടി മലബാർ ടൂറിസം കൗൺസിൽന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി പ്രത്യേക പ്രോഗ്രാം നടത്തുമെന്ന് മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് പ്രഖ്യാപിച്ചു.
ബിസിനസ്സ് മീറ്റ് പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം നിർവഹിച്ചു.വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി സൈഫ് വൈത്തിരി അധ്യക്ഷനായ ചടങ്ങ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ നിഖിൽ വാസു മുഖ്യ പ്രഭാഷണം നടത്തി. മലബാർ ടൂറിസം കൗൺസിൽ പ്രസിഡണ്ട് സജീർ പടിക്കൽ, ട്രഷറർ യാസിർ അറഫാത്ത്, കാലിക്കറ്റ് എയർപോർട്ട് ബോർഡ് മെമ്പർ ആശീർ കാലിക്കറ്റ്,സ്കൈ കൈ ഹോം ഡയറക്ടർ റഫീഖ് കൊടുവള്ളി, വയനാട് ടൂറിസം അസോസിയേഷൻ മെമ്പർമാർ ആയ ജോൺ ഗോൾഡൻ റിസോർട്ട്, ആഷിക്ക് സി എച് എന്നിവർ സംസാരിച്ചു. ഹുസ്ന മുഹമ്മദ് സ്വാഗതവും, സ്മാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...