.
കൽപ്പറ്റ:ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു. വയനാട് പടിഞ്ഞാറത്തറ പഞ്ചായത്ത് മൂന്നാം വാർഡ് താനപ്പിനാൽ ജനീത് (41) ആണ്ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതി നായി ഒമ്പത് ലക്ഷം രൂപ ഉടൻ കണ്ടെത്തേണ്ടതായുണ്ട്. തിരുവനന്തപുരം ആർ.സി.സിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഭാര്യയും മൂന്നു ചെറിയ മക്കളും അടങ്ങുന്നതാണ് ജനീതിൻ്റെ കുടുംബം. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നു. ഇപ്പോൾ അതും മുടങ്ങിയിരിക്കുകയാണ്. മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ല. തുടർ ചികിത്സക്കും ജീവിക്കാനും കുടുംബ ത്തിന് മാർഗ്ഗമില്ലാത്ത സാഹചര്യത്തിൽ കുരുക്ഷേത്ര വായനശാലയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ രജിതഷാജി ചെയർമാനും ചെറിയാൻ മാസ്റ്റർ കൺവീനറായും ജനീത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പടിഞ്ഞാറത്തറ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു. ഉദാരമതികളുടെ കാരുണ്യം തേടുകയാണ് ബന്ധുക്കൾ .
ബാങ്ക് അക്കൗണ്ട് . പടിഞ്ഞാറത്തറ ഫെഡറൽ ബാങ്ക് ശാഖ
അക്കൗണ്ട് നമ്പർ 17960100111125
IFSC: FDRL0001796
കൺവീനർ – ചെറിയാൻ മാസ്റ്റർ Ph.9847653682 (ഗൂഗിൾ പേ)
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....