പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായകസംഘങ്ങളുടെയും സംയുക്ത സംഗമം ‘ഒരുമ 2K24 ‘ നടത്തി

താളൂര്‍■ മലബാര്‍ ഭദ്രാസത്തിന്‍റെയും കെനോറോയുടെയും ആഭിമുഖ്യത്തില്‍ താളൂര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ഒരുമ 2K24 എന്ന പേരിൽ പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായക സംഘങ്ങളുടെയും സംയുക്ത സംഗമം നടത്തി. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം തിരുമേനിയും കെനോറോ ഡയറക്ടർ ബെന്നി ചെറിയാനും ശുശ്രൂഷര്‍ക്കും ഗായകസംഘങ്ങള്‍ക്കും ക്ളാസൂം കീബോർഡിസ്റ്റുകള്‍ക്ക് പരിശീലനവും നല്‍കി. മലബാർ ഭദ്രാസന സെക്രട്ടറിയും താളൂർ സെൻ്റ് മേരിസ് പള്ളി വികാരിയുമായ ഫാ. ഡോ. മത്തായി അതിരമ്പുഴയിൽ സ്വാഗതവും ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് നന്ദിയും പറഞ്ഞു. മലബാര്‍ ഭദ്രാസന ജോ. സെക്രട്ടറി ബേബി വാളങ്കോട്ട്, താളൂര്‍ പള്ളി ട്രസ്റ്റി ബേബി വാത്ത്യാട്ട് എന്നിവർ ആശസകള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരോഗ്യമന്ത്രിയും  വകുപ്പും കേരളത്തെ കോവിഡിന് സമാനമായ കാലത്തേക്ക് കൊണ്ടെത്തിക്കുന്നു: കെ.സുരേന്ദ്രൻ.
Next post കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
Close

Thank you for visiting Malayalanad.in