മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ 6ഉം 10ഉം സെന്റിമീറ്റർ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണിൽ നിന്നും വിജയകരമായി നീക്കം ചെയ്തു. കണ്ണിൽ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ പനമരം സ്വദേശിനിയായ 73 വയസ്സുകാരിയുടെ കണ്ണിൽ നിന്നാണ് ഡൈറോഫൈലേറിയ എന്ന വിഭാഗത്തിൽ പെടുന്ന രണ്ടു വിരകളെ നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഫെലിക്സ് ലാലും സംഘവും വിജയകരമായി പുറത്തെടുത്തത്. 1977 ൽ ഇന്ത്യയിൽ കേരളത്തിലാണ് ഈ അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാളിതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ രാജ്യാന്തരത്തിൽ 74 മത്തേതും സംസ്ഥാന തലത്തിൽ 37 മത്തെ കേസുമാണിത്. അസുഖം കണ്ടുപിടിക്കപ്പെടാതെ തുടർന്നാൽ കണ്ണിൽ പഴുപ്പ് ഉണ്ടാവുകയും തുടർന്ന് പഴുപ്പ് കണ്ണിനകത്തേക്ക് വ്യാപിച്ച് രോഗിയുടെ കാഴ്ച്ച തന്നെ നഷ്ടപെടുന്ന അവസ്ഥയിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിൽ ജീവനുള്ള വിരയെ കണ്ടെത്തുന്ന ഡൈറോഫിലേറിയസിസ് എന്ന രോഗാവസ്ഥയാണിത്. വെളുത്ത നിറത്തിൽ കാണുന്ന കണ്ണിന്റെ പുറംതോടിന്റെ പാളികൾക്ക് ഇടയിലായിരുന്നു വിരകൾ ഉണ്ടായിരുന്നത്. അതിനാൽ തന്നെ കാഴ്ചയെ ഒരുതരത്തിലും ബാധിക്കാതെ ലോക്കൽ അനസ്തേഷ്യ നൽകികൊണ്ടായിരുന്നു വിരകളെ പുറത്തെടുത്തത്. ഈ വിരകളുടെ മുട്ടകൾ സാധാരണയായി കണ്ടുവരുന്നത് നായകളുടെ പുറത്താണ്. കൊതുക് ഈ നായകളെ കടിക്കുമ്പോൾ വിരകൾ അവയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. കൊതുകിന്റെ ശരീരത്തിനകത്ത് വിരകൾ രണ്ട് ഘട്ടം വരെ വളരും. മൂന്നാംഘട്ട വളർച്ചയുടെ സമയത്താണ് കൊതുക് വിരയെ മറ്റുള്ളവരിലേക്ക് കൈമാറുന്നത്. വിരയുടെ സാന്നിധ്യമുള്ള ഈ കൊതുകുകൾ കടിക്കുന്ന ആളിലേക്ക് വിരയുടെ ലാർവ കൈമാറ്റം ചെയ്യപ്പെടുകയും തുടർന്ന് മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക്, പ്രധാനമായും ത്വക്ക്, ശ്വാസകോശം, കണ്ണ് എന്നീ അവയവങ്ങളിലേക്ക് ഈ ലാർവ സഞ്ചരിച്ച് അവിടെ വളരുകയുമാണ് ചെയ്യാറ്. കൊതുകിന്റെ ഒറ്റതവണത്തെ കടിയിൽ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിര എത്താനുള്ള സാധ്യതയുണ്ടെന്ന് ഡോ.ഫെലിക്സ് ലാൽ പറഞ്ഞു. വിരയുടെ സാന്നിധ്യം കണ്ണിലായത് കൊണ്ട് വളരെ പെട്ടെന്ന് രോഗം കണ്ടുപിടിക്കാൻ സാധിച്ചു. എന്നാൽ ശ്വാസകോശത്തിലോ മറ്റോ ആയിരുന്നെങ്കിൽ ശക്തമായ വിറയലും പനിയും രോഗി കാണിക്കുമായിരിന്നു. ത്വക്കിലാണ് രോഗമെങ്കിൽ അസഹ്യമായ ചൊറിച്ചിലുണ്ടാകും. അസ്വഭാവികമായി കണ്ണിൽ ചൊറിച്ചിലോ നീരോ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് വിരകളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് ഡോക്ടർ ഫെലിക്സ് പറഞ്ഞു.
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...