ചെക്കിങ്ങിനിടെ പോലീസുമായി വാക്കേറ്റം: പരിശോധിച്ചപ്പോൾ കാറിൽ എം.ഡി.എം.എ; വയനാട് സ്വദേശിയായ യുവതിയും യുവാവും അറസ്റ്റിൽ

ചെക്കിങ്ങിനിടെ കയർത്തു, പരിശോധിച്ചപ്പോൾ കാറിൽ എംഡിഎംഎ; യുവാവും വയനാട് സ്വദേശിയായ യുവതിയും അറസ്റ്റിൽ
വയനാട് കമ്പളക്കാട് സ്വദേശിനി അഖില (26), കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഇജാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .
ഇന്നലെ രാത്രി പേരോട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് ഇവരുവരെയും മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.
കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പേരോട് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ കാറിൽ നിന്നും എംഡിഎംഎയും ചെറിയ ത്രാസും കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ല ജനമൈത്രി പോലീസ് മുതിർന്ന പൗരൻമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
Next post 40 ലക്ഷത്തിന്റെ  ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രം  വെള്ളമുണ്ടയിൽ സജ്ജമായി
Close

Thank you for visiting Malayalanad.in