പുനരധിവാസ പ്രവർത്തനം വേഗത്തിലാക്കാൻ സ്പെഷ്യൽ ഓഫീസ് സ്ഥാപിക്കണം : ജോയിൻ്റ് കൗൺസിൽ

കൽപ്പറ്റ:: വയനാട് ജില്ലയിൽ തുടർച്ചയായുണ്ടായികൊണ്ടിരിക്കുന്ന ഉരുൾ പൊട്ടൽ ദുരന്തങ്ങളുടെ പശ്ചാതലത്തിൽ പരിസ്ഥിതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നിയമനിർമാണം ആവശ്യമാണെന്ന ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായവും, നിലവിലെ പുനരധിവാസവുമായി ബന്ധപെട്ട് പ്രയോഗികമായ നിർദ്ദേശങ്ങളുമടങ്ങിയ നിവേദനം ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ജില്ലയിൽ ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) തസ്തിക അനുവദിക്കണം. ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് എഴുന്നൂറിലധികം വീടുകൾ നിർമ്മിക്കേണ്ടതായിവരും. ആയതിന് ആവശ്യമായതും അനുയോജ്യവുമായ ഭൂമി കണ്ടെത്തേണ്ടത്തുക, ഭൂമി ഏറ്റെടുക്കുക, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവ പുനർനിർനിർമ്മിക്കുക, കൃഷി ഭൂമി നഷ്ടപ്പെട്ടവർക്ക് വരുമാന മാർഗം കണ്ടെത്തി നൽകുക തുടങ്ങി നിരവധി ആവശ്യങ്ങൾ പൂർത്തീകരിച്ചുകൊണ്ടുള്ള പുനരിധിവാസ പദ്ധതി പൂർത്തിയാകുന്നതിന് നിലവിലെ സംവിധാനങ്ങൾമാത്രം ഉപയോഗപെടുത്തി യാൽ 5 വർഷത്തിലധികം വേണ്ടിവരും. 2019 ൽ നടന്ന പുത്തുമല ഉരുൾപൊട്ടലിൽ 20 പേരാണ് മരണപ്പെട്ടത്. പുത്തുമല പുനരധിവാസം പൂർത്തിയാകുന്നതിന് നാല് വർഷത്തോളം സമയം എടുത്തു എന്നത് ഉദാഹരണമാണ്. ആയതിനാൽ വിവിധ വകുപ്പുകളെ കോർത്തിണക്കികൊണ്ട് പുനരധിവാസ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കുന്നതിനായി സ്പെഷ്യൽ ഓഫിസ് സ്ഥാപിക്കണമെന്നും സംഘടന നിവേദനത്തിലൂടെ ആവശ്യപെട്ടു. കൂടാതെ വയനാട് ജില്ലയിലെ പശ്ചിമഘട്ട മലനിരകളും അതിനോട് ചേർന്നുള്ള താഴ്വാരങ്ങളുമെല്ലാം അതീവ പരിസ്ഥിതി ദുർബല പ്രദേശങ്ങളായതിനാലും, തുടർച്ചയായുണ്ടാകുന്ന ഉരുൾപൊട്ടലുകളും, മണ്ണിടിച്ചിലും, ഭൂമിയിലേക്ക് കെട്ടിടങ്ങൾ താഴ്ന്ന പോകുന്ന പ്രതിഭാസങ്ങളും സാക്ഷ്യമായി നിൽക്കുന്ന സാഹചര്യത്തിലും മല തുരന്നു കൊണ്ടുള്ള നിർമ്മാണ പ്രവൃത്തികൾ പരിസ്ഥിതിയിൽ എൽപ്പിക്കാൻ സാധ്യതയുള്ള ആഘാതം തുടർന്ന് വരുന്ന അതിവർഷങ്ങളിൽ കൂടുതൽ ദുരന്തം വിതക്കുമെന്ന ആശങ്കയുള്ളതിനാൽ വയനാട് തുരങ്കപാത പുനഃപരിശോധിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വെക്കുന്നു. ജില്ലാ സെക്രട്ടറി ബിനിൽ കുമാർ റ്റി.ആർ, സംസ്ഥാന കമ്മിറ്റി അംഗം കെ.എ പ്രേംജിത്ത് എന്നിവർ ചേർന്ന് നിവേദനം ജില്ലാ കലക്ടർക്ക് കൈമാറി. ജില്ലാ പ്രസിഡണ്ട് പ്രിൻസ് തോമസ്, ട്രഷറർ ഷമീർ കെ., വിനോദ് പി.എൻ, റഷീദാ പി.പി, പ്രജിത്ത് കെ.ബി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശൈശവ വിവാഹം ; പോക്സോ കേസിൽ വിവാഹ ബ്രോക്കർ അറസ്റ്റിൽ 
Next post വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു
Close

Thank you for visiting Malayalanad.in