കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധിതികള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം സൗജന്യമായി നല്‍കുമെന്ന് എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്). ദുരിത ബാധിതര്‍ക്കായി സര്‍ക്കാരും സന്നദ്ധ സംഘടനകളും വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും വിഭാവനം ചെയ്തിട്ടുള്ള വിവിധ പുനരധിവാസ പദ്ധിതികളുടെ രൂപകല്‍പ്പനയും, മേല്‍നോട്ടവും മറ്റ് സാങ്കേതിക സഹായങ്ങളും ലെന്‍സ്ഫെഡ് സൗജന്യമായി ചെയ്തു കൊടുക്കും.
ഇതിന്റെ ഭാഗമായി ലെന്‍സ്ഫെഡ് സംസ്ഥാന സമിതി അംഗങ്ങളും ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങളും ഉരുള്‍ തകര്‍ത്ത പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സംഘം ഈ മേഖലയിലെ ദുരിത ബാധിതരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. തുടര്‍ന്ന് എംഎല്‍എ ടി സിദ്ധിഖ്, ജില്ലാ കലക്ടര്‍ ഡി ആര് മേഘശ്രീ എന്നിവരുമായി ചര്‍ച്ച നടത്തി. വിശദമായ റിപ്പോര്‍ട്ട് ജിലാ കലക്ടര്‍ക്ക് ഒരാഴ്ച്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാര്‍, സംസ്ഥാന സെക്രട്ടറി ജിതിന് സുധാകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...