കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമവും ഭീഷണിയും നടത്തിയയാൾ അറസ്റ്റിൽ .

തിരുനെല്ലി : പനവല്ലി കാരാമാ വീട്ടിൽ രാജു (45) വിനെയാണ് തിരുനെല്ലി പോലീസ് പിടി കൂടിയത്. തൃശ്ശിലേരിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമം നടത്തുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുണ്ട് പൊക്കി നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ പരാതിക്കാരിയുടെ കയ്യിൽ കയറിപ്പിടിക്കുകയും കത്തി കാണിച്ച് വെട്ടി നുറുക്കി പുഴയിൽ എറിയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും പലപ്പോഴായി പുഴക്കരയിൽ വച്ച് നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു. തിരുനെല്ലി പോലീസ് സബ് ഇൻസ്‌പെക്ടർ പി.സൈനുദ്ധീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഓ.വി ജെയ്സൺ,പി. ജെ ജിൽജിത്ത്, എം.കെ രമേശ്‌, സിവിൽ പോലീസ് ഓഫീസറായ കെ.എച്ച് ഹരീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post താത്ക്കാലിക പുനരധിവാസ വീടുകളിലേക്ക്  200 ഫര്‍ണിച്ചറുകള്‍ കൂടി കൈമാറി.
Next post വയോധികയുടെ മരണം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്: – അയല്‍വാസിയെ അറസ്റ്റ് ചെയ്തു
Close

Thank you for visiting Malayalanad.in