തിരുവനന്തപുരം:വയനാട് ജില്ലിയെല ചൂരല്‍മല ഉള്‍പ്പെടെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വൈത്തിര താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ ജൂലായ് മാസം നിയമസഭയില്‍ അവതരിപ്പിച്ച് സഭ പാസാക്കിയ കേരള റവന്യൂ റിക്കവറി ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. സാധാരണ ഗതിയില്‍ ജപ്തി നടപടികള്‍ നേരിടുമ്പോള്‍ റവന്യൂ മന്ത്രിയുടെ ഉത്തരവില്‍ ജപ്തി സ്റ്റേ ചെയ്തും കുടിശ്ശിക തുക തവണകളായി അടക്കാനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചില ബാങ്കുകള്‍ കോടതിയില്‍ പോവുകയും കോടതി സര്‍ക്കാരിന് ബാങ്കുകളുടെ ജപ്തി നടപടികള്‍ സ്റ്റേ ചെയ്യാനുള്ള അധികാരം ഇല്ലായെന്നും വിധിക്കുകയുണ്ടായി. ഈ വിധി സാധാരണക്കാരായ ജനങ്ങളെ ഒട്ടേറെ ബാധിക്കുകയുണ്ടായി. ഈ വിധിയുടെ മറവില്‍ പല ധനകാര്യ സ്ഥാപനങ്ങളും കടുത്ത നടപടിയുമായും മുന്നോട്ടു പോവുകയുണ്ടായി. ആ പശ്ചാതലത്തിലാണ് റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ശേഷം 2024 ജൂലായ് 24 ന് ആണ് ഗവര്‍ണ്ണര്‍ ഒപ്പിട്ട് നിയമമായി മാറിയത്. ആ നിയമമാണ് ഇപ്പോള്‍ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് തുണയായത്. ആ നിയമത്തിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാരിന് ഇത്തരത്തില്‍ വായ്പകളിന്മേല് മൊറോട്ടോറിയം പ്രഖ്യാപിക്കാന്‍ കഴിഞ്ഞതെന്നതും യാഥാര്‍ത്ഥ്യമാണ്.
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...