പുൽപ്പള്ളി: കനത്തമഴയും പ്രകൃതി ദുരന്തവും മൂലം പൂർണ്ണമായും തകർന്ന വയനാടിൻ്റെ കാർഷിക മേഖലയെ സംരക്ഷിക്കാൻ വയനാട് ജില്ലയിലെ മുഴുവൻ കർഷകരുടെയും കാർഷികകടങ്ങൾ പൂർണ്ണമായും എഴുതി തള്ളണമെന്ന് കത്തോലിക്കാ കോൺഗ്രസ് മേഖല കൺവൻഷൻ ആവശ്യപ്പെട്ടു. മുണ്ടകൈ , ചുരൽ മലഉരുൾപൊട്ടലിൽ കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് തങ്ങളുടെ ജീവൻ കരുപിടിപ്പിക്കാൻ ജീവനോപാധികൾ വാങ്ങാൻ സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും, ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകളേയും പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. എ കെ സി സി മാനന്തവാടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടു കാവുങ്കൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോയി വളയം പള്ളി അധ്യക്ഷത വഹിച്ചു. ടൗൺ ചർച്ച് വികാരി ഫാ. ജോർജ് മൈലാടൂർ മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ പാലം പറമ്പിൽ, സുനിൽ പാലമറ്റം,ബിജു അരിക്കാട്ട്, ജോൺസൺ വിരിപ്പാ മറ്റം, ഡിവൻസ് പുല്ലാനിക്കാവിൽ, മേരി ചെരുവിൽ എന്നിവർ പ്രസംഗിച്ചു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...