മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിത പ്രദേശത്തെ അതിജീവിതർക്കായുള്ള വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ.എ.എ റഷീദ്. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കമ്മീഷൻ അതിജീവന പ്രവർത്തനങ്ങള്‍ പരിശോധിച്ച് വിലയിരുത്തി. ജില്ലയിലെ വിവിധ മത-ന്യൂനപക്ഷ വിഭാഗങ്ങളുമായി നടന്ന ചർച്ചയില്‍ വിവിധ സംഘടനകള്‍, വ്യക്തികള്‍ അതിജീവിത രെ സംരക്ഷിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും ഇവരെ സംയോജിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാതലത്തിലുള്ള ഏകോപനം ഗൗരവപൂര്‍വ്വം പരിഗണിക്കും. പ്രകൃതി ദുരന്തത്തില്‍ രക്ഷിതാക്കള്‍, കുടുംബം, സഹോദരങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് ദീര്‍ഘകാല പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെടും. തുടര്‍ വിദ്യാഭ്യാസത്തിനാവശ്യമായ നിര്‍ദേശങ്ങളും സര്‍ക്കാറിന് നല്‍കും. സന്ദര്‍ശനത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ്, മെമ്പര്‍ സെക്രട്ടറി എച്ച്. നിസാര്‍, അംഗങ്ങളായ എ. സൈഫുദ്ദീന് ഹാജി, പി. റോസ, എ. ഷാജിര്‍, പി. അനില്‍കുമാര്‍, എസ് ശിവപ്രസാദ്, ഉദ്യോഗസ്ഥർ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...