കൽപ്പറ്റയിൽ വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു.

. കൽപ്പറ്റ:കുട്ടികളുടെ വൈജ്ഞാനികവും സാമൂഹികവും വൈകാരികവും സർഗാത്മവുമായ വികസനത്തിലൂടെ 13 ഇടങ്ങളിൽ 86 ശേഷികൾ നേടിയെടുക്കാൻ വർണ കൂടാരം പദ്ധതി സഹായിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ് .കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂളിലെ വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് ടി.സിദ്ദിഖ് എംഎൽഎ അഭിപ്രായപ്പെട്ടു.സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വൈത്തിരി ബി.ആർ.സി മുഖേന ലഭ്യമാക്കിയ 10 ലക്ഷം രൂപ വിനിയോഗിച്ച് തയ്യാറാക്കിയ പ്രൊജക്റ്റ് ആണിത്.നഗരസഭ ചെയർമാൻ അഡ്വക്കറ്റ് : ടി.ജെ ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ആർ സി കോഡിനേറ്റർ എ .കെ ഷിബു പദ്ധതി വിശദീകരണം നടത്തി. പ്രധാന അധ്യാപിക ഇന്ദു കാർത്തികേയൻ സ്വാഗതമാശംസിച്ചു. വാർഡ് കൗൺസിൽ കെ അജിത, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോയ് വി സ്ക്കറിയ, പി.ടി.എ. പ്രസിഡൻറ് പ്രമോദ്, സി.ജയരാജൻ മാസ്റ്റർ , മദർ പിടിഎ പ്രസിഡണ്ട് ദൃശ്യ, എസ്.എം സി ചെയർപേഴ്സൺ രശ്മി എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഇ മുസ്തഫ നന്ദി പ്രകാശം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോക്സോ കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Next post കേരള ലോട്ടറി തിരുവോണം ബംമ്പര്‍ വില്‍പ്പന 23 ലക്ഷം കവിഞ്ഞു: മുന്നിൽ പാലക്കാട്
Close

Thank you for visiting Malayalanad.in