കാണാതായ മൂന്ന് കുട്ടികള്‍ തിരിച്ചെത്തി
◾ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാന്‍ സുപ്രീം കോടതി തീരുമാനം. അഡ്മിനിസ്ട്രേറ്റര്‍ ആരായിരിക്കുമെന്ന് വ്യക്തമാക്കി സെപ്റ്റംബര്‍ 17-ന് വിശദമായ ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൊല്ലം മുഖത്തലയില്‍ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേ കല്ലേറ്.എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നും കൊട്ടിയം എന്‍എസ്എസ് കോളേജിലെ യൂണിയന് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എസ്എഫ്ഐ-എഐഎസ്എഫ് തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നെന്നും സിപിഐ ആരോപിച്ചു. അതിക്രമത്തില്‍ പ്രതിഷേധിച്ച് മുഖത്തലയില്‍ സിപിഐ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ കൊടിമരങ്ങള്‍ നശിപ്പിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ജാന്‍ എ മന്, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനും ശില്പ്പിയുമായ അനില്‍ സേവ്യര്‍ (39) നിര്യാതനായി. ഫുട്ബോള്‍ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദില്ലിയിലെ ഹോസ്റ്റലില്‍ നിന്ന് ജൂണ്‍ മാസം ആദ്യം ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. ചേപ്പാട് മുട്ടം കുന്നേല്‍ വീട്ടില്‍ പ്രദീപ്- ഷൈലജ ദമ്പതികളുടെ മകള്‍ പ്രവീണ(20) ആണ് മരിച്ചത്. വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പ്രവീണ. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ നാവികസേനയെ പഴിചാരി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രതിമയുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത് സംസ്ഥാന സര്‍ക്കാരല്ല, ഇന്ത്യന്‍ നാവികസേനയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസ്ഥലത്ത് ഛത്രപതി ശിവജിയുടെ ഒരു വലിയ പ്രതിമ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റ നയങ്ങളില്‍ കാനഡ ഭരണകൂടം നടപ്പാക്കിയ മാറ്റം നിരവധി വിദേശവിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. 70,000-ഓളം വിദേശ വിദ്യാര്‍ഥികള്‍ കാനഡയില്‍നിന്ന് പുറത്താക്കപ്പെടല്‍ ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി. ജെ.ജെ.പി. 70 സീറ്റില്‍ മത്സരിക്കും. 20 ഇടത്ത് ആസാദിന്റെ പാര്‍ട്ടിയും സഖ്യത്തില്‍ ജനവിധി തേടുമെന്ന് സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ഇരുവരും അറിയിച്ചു. യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കിയുമായി കൂടികാഴ്ച നടത്തി ദിവസങ്ങള്‍ക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിനുമായി സംസാരിച്ചെന്നും തന്ത്രപരമായ പ്രത്യേക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്തെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.