ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ) ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള ഫർണിച്ചർ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീക്ക് കൈമാറി. പുനർനിർമ്മിക്കുന്ന 400 വീടുകളിലേക്ക് അത്യാവിശ്യമായ ഫർണീച്ചർ നൽകാമെന്ന് മുഖ്യമന്ത്രിയ്ക്ക് ധാരണ പത്രം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി വയനാട് ജില്ലാ കലക്ടറുമായി ചർച്ച ചെയ്ത് പദ്ധതിക്ക് തയടക്കം കുറിച്ചത്. പുതിയ വീട് നിർമ്മിക്കുന്ന മുറയ്ക്ക് 3 മാസത്തിനകം ഫർണിച്ചർ നൽകാനാണ് തീരുമനിച്ചിരുന്നത്. എന്നാൽ ആദ്യ ഘട്ടം വാടക വീട്ടിലേക്ക് ഫർണിച്ചർ ആവശ്യമായതിനാൽ 5 ദിവസത്തിനകം സംഘടിപ്പിച്ച് നൽകുകയായിരുന്നു. ഒരു വീട്ടിൽ 80,000 രൂപയുടെ ഫർണീച്ചറാണ് വിതരണം ചെയ്യുന്നത്. രണ്ട് കട്ടിൽ, രണ്ട് ബെഡ് , 4 തലയിണ , ഒരു ഡൈനിങ് ടേബിൾ , നാല് കസേര , ഒരു അലമാര , മാറ്റ് എന്നിവയാണ് ഒരു വീടിന് നൽകുക. മൊത്തം 3.5 കോടി രൂപയുടെ പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ 200 വീടുകൾക്കുള്ള ഫർണീച്ചർ വിവിധ ജില്ലകളിൽ നിന്നും 36 ട്രക്കുകളിലായി താമരശ്ശേരി പുല്ലാഞ്ഞിമേട് ഗ്രൗണ്ടിൽ എത്തിച്ചു . ഫുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ , രക്ഷാധികാരികളായ റാഫി പുത്തൂർ, എം എം മുസ്ഥഫ,സംസ്ഥാന സെക്രട്ടറി പ്രസീത് ഗുഡ്‌വെ,സെക്രട്ടറി ബിജു സ്റ്റാർ, ജില്ലാ പ്രസിഡന്റ് ഷെഹരിയാർ കേഫ്ക്കോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീയ്ക്ക് ഫർണിച്ചറുകൾ കൈമാറി . ഫുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ , രക്ഷാധികാരികളായ റാഫി പുത്തൂർ, എം എം മുസ്ഥഫ, സെക്രട്ടറി ബിജു സ്റ്റാർ , വൈസ് പ്രസിഡന്റ് എം ഇ സഹജൻ, വയനാട് ജില്ലാ പ്രസിഡന്റ് ഹാരിസ് ഹൈടെക് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :ഫർണീച്ചർ ഉൽപ്പന്നങ്ങൾ നൽകുന്ന സമ്മതപത്രം ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഫുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിലിൽ നിന്നും ഏറ്റുവാങ്ങുന്നു
സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ , രക്ഷാധികാരികളായ റാഫി പുത്തൂർ, എം എം മുസ്ഥഫ,സംസ്ഥാന സെക്രട്ടറി പ്രസീത് ഗുഡ്‌വെ,സെക്രട്ടറി ബിജു സ്റ്റാർ, ജില്ലാ പ്രസിഡന്റ് ഷെഹരിയാർ കേഫ്ക്കോ എന്നിവർ സമീപം
മൊതക്കര' ജി എൽ.പി.സ്കൂൾ മൊതക്കരയിൽ അന്താരാഷ്ട്ര മില്ലറ്റ് ദിനം വിപുലമായി ആചരിച്ചു. പി.റ്റി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ പി.എ.അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു....
കൽപ്പറ്റ: ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം...
കല്പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട്...
സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും...
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...