ഹെര്‍ബ്സ് & ഹഗ്‌സ് കോര്‍പ്പറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഹെര്‍ബസ് ആന്‍ഡ് ഹഗ്‌സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്‌സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട് ഉൾപ്പെടെ കേരളത്തിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിവേഗം പദ്ധതികൾക്ക് ഇപ്പോൾ അംഗീകാരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായി തനൂറ ശ്വേതമനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തങ്ങളുടെ സംരംഭത്തിന്റെ പ്രധാനലക്ഷ്യം അയ്യായിരംവര്‍ഷത്തോളം പഴക്കമുള്ള ആയുവേദ ട്രഡീഷനെ ഇന്നവേറ്റീവായ മോഡേന്‍ ടെക്‌നോളജിയിലൂടെ അവതരിപ്പിക്കുകയാണെന്ന് തനൂറ പറഞ്ഞു. ആദ്യഘട്ടമായി ഹെര്‍ബസ് ആന്‍ഡ് ഹഗ്‌സ് എന്ന ബ്രാന്‍ഡിലൂടെ 42ഓളം പ്രൊഡക്റ്റുകള്‍ മാര്‍ക്കറ്റിലേക്ക് ഇറക്കും. അതോടൊപ്പം നിര്‍മാണ യൂണിറ്റ് ബാലുശേശ്ശരി കെ.എസ്.ഐ.ഡി.സിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന് പുറമെ അഞ്ചേക്കറോളംവരുന്ന ഹെര്‍ബല്‍ ഗാര്‍ഡന്‍സും, അതിനോടനുബന്ധിച്ച് ഫീല്‍ ഹെര്‍ബല്‍ എക്പീരിയന്‍സ് സെന്ററും ഒക്‌ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ചടങ്ങില്‍ ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ കോഴിക്കോട് ജനറല്‍ മാനേജര്‍ രഞ്ജിത്ത്, കമ്പനി ഡയറക്ടര്‍ അബൂബക്കര്‍, ഓപ്പറേഷന്‍സ് ഹെഡ് കെ.വി. നിയാസ്, ഡോ രാജേഷ്, ഡോ. കോണ്‍ഗ്രസി, ഡോ. ഷിറിന്‍, ഡോ. സ്‌നേഹ, ഡോ.അമ്മു, ഡോ. സ്‌നേഹ പ്രകാശ് എന്നിവര്‍ പങ്കെടുത്തു. പുതിയ സംരംഭം ആരോഗ്യ പരിപാലന മേഖലയില്‍ ഉയര്‍ന്ന നിലവാരം സംരക്ഷിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉരുള്‍പൊട്ടല്‍ ദുരന്തം: താല്‍ക്കാലിക പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ.രാജന്‍
Next post ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ ) 200 വീടുകൾക്കുളള ഫർണിച്ചർ കൈമാറി
Close

Thank you for visiting Malayalanad.in