വയനാട് ഉരുൾ ദുരന്തം : വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ലോൺ ഉൾപ്പെടെയുള്ള ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

വയനാട് ഉരുൾ ദുരന്തം : വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ലോൺ ഉൾപ്പെടെയുള്ള ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
വയനാട് ഉരുൾ ദുരന്ത ബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം. വയനാട് ദുരിതത്തിലെ മായാത്ത ചിത്രമാണ് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ബാക്കിയായ സ്കൂൾ കെട്ടിടങ്ങൾ. നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ദുരിന്തത്തിന് ശേഷം ആശങ്കയിലായിരിക്കുന്നത്.വിദ്യാർത്ഥികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് ഓരോ തലങ്ങളിലും ആവശ്യമായ അടിയന്തിര ഇടപെടലുകൾ വിദ്യാഭ്യാസ വകുപ്പ് ഇനിയും നടത്താനുണ്ട്. ദുരിത മേഖലയിലെ വിദ്യാർത്ഥികളുടെ ഉൾപ്പെടെ മുഴുവൻ ക്ലാസുകൾ ആഗസ്റ്റ് 20ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നെങ്കിലും ക്ലാസുകൾ ഇനിയും എന്ന് ആരംഭിക്കുമെന്നത് വ്യക്തമല്ല. ദുരിതത്തിൽ നിന്നും അതിജീവിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങളും ആരംഭിക്കേണ്ടതുണ്ട്. അടിയന്തിര സ്വഭാവത്തിൽ ക്ലാസുകൾ ആരംഭിക്കാൻ ആവശ്യമായ സ്ഥല സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സേവനപ്രവർത്തനങ്ങൾക്ക് ഫ്രറ്റേണിറ്റി സജ്ജമാണ്.
– ദുരിത മേഖലയിലെ വിദ്യാർത്ഥിയുടെ ക്ലാസുകൾ ഉടൻ ആരംഭിക്കണം
– ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ ആവശ്യമായ മൊബൈൽഫോൺ സൗകര്യങ്ങൾ ഉറപ്പാക്കണം
– സ്വകാര്യസ്ഥാപനങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ്, വിദ്യാഭ്യാസ ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിക്കണം
– കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സെമസ്റ്റർ ഫീസ് ഉൾപ്പെടെയുള്ള ചിലവുകൾ സർക്കാർ വഹിക്കണം
– വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട കുട്ടികൾക്ക് ആവശ്യമായ സർക്കാർ ഒരുക്കണം
– പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഉന്നത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥിയുടെ പഠനചെലവ് സർക്കാർ വഹിക്കണം
– വിദ്യാർത്ഥികൾക്ക് ആവശ്യമായ കൗൺസിലിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സ്കൂളുകളിൽ പ്രത്യേക സംവിധാനം ഒരുക്കണം
വയനാട് ദുരിത മേഖലയിലെ വിദ്യാർത്ഥികളെ ഒത്തുചേർത്ത് കൊണ്ട് നാളെ മേപ്പാടിയിൽ ഫ്രറ്റേണിറ്റി സാമൂഹ്യ പഠന മുറി സംഘടിപ്പിക്കും. പരിപാടിയിൽ കൽപറ്റ എം എൽ എ ടി സിദ്ധീഖ്, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷെഫ്റിൻ, ആസിം വെളിമണ്ണ, ഗായിക മീര, സി ജി ട്രയിനർ ഹുമയൂൺ കബീർ തുടങ്ങിയവർ പങ്കെടുക്കും. ചൂരൽ മല മുണ്ടക്കൈ മേപ്പാടി പ്രദേശങ്ങളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കും. പരിപാടിയിൽ പഠന കിറ്റ് വിതരണം, സ്റ്റുഡന്റസ് കൗണ്സിലിങ് ക്ലാസുകൾ തുടങ്ങിയവ നടക്കും.
കെ എം ഷെഫ്റിൻ (സംസ്ഥാന പ്രസിഡന്റ്‌, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള )
തശ്‌രീഫ് കെ.പി _(ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള)_
അമീൻ റിയാസ് വൈസ് പ്രസിഡന്റ്‌, ഫ്രറ്റേണിറ്റി കേരള
ഗോപു തോന്നക്കൽ സെക്രട്ടറി, ഫ്രറ്റേണിറ്റി കേരള
മുഹമ്മദ് ഷഫീഖ് ടി (ജില്ലാ പ്രസിഡന്റ്‌, ഫ്രറ്റേണിറ്റി വയനാട് )
ഫർഹാൻ എ സി (ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി വയനാട്)
എന്നിവർ
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post Largest Rock Mob Ever – Performed Live at Lulu Mall Bengaluru.
Next post ഉരുള്‍പൊട്ടലില്‍ വാഹനം നഷ്ടപ്പെട്ട അബൂബക്കറിന് കൈത്താങായി അന്‍വര്‍ സാദത്ത് എംഎല്‍എ.
Close

Thank you for visiting Malayalanad.in